»   » വ്യാജ സിനിമ: വിദേശ മലയാളികള്‍ പിടിയിലാകും?

വ്യാജ സിനിമ: വിദേശ മലയാളികള്‍ പിടിയിലാകും?

Posted By:
Subscribe to Filmibeat Malayalam
Film
ഇന്റര്‍നെറ്റ് വഴി പുതിയ മലയാള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കുറിച്ചുള്ള അന്വേഷണം അന്തിമഘട്ടത്തിലെത്തിയതായി റിപ്പോര്‍ട്ട്. പുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യുന്നവരില്‍ വിദേശ മലയാളികളും ഉള്ളതായാണ് സൂചന. ഇവരെ കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

ഇത്തരത്തില്‍ പുതിയ ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യുന്ന വെബ് സൈറ്റുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചില വിദേശ മലയാളികള്‍ ഇപ്പോള്‍ നാട്ടിലെത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവര്‍ തിരികെ പോകാതിരിക്കാന്‍ വിമാനത്താവളാധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വ്യാജ സിനിമകള്‍ ഇന്റര്‍നെറ്റിലെത്തിക്കുന്നവര്‍ ഇതില്‍ നിന്ന് ഏതാണ്ട് ആറു ലക്ഷം ഡോളര്‍ വരെ സമ്പാദിച്ചിട്ടുള്ളതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

സിനിമ അപ് ലോഡ് ചെയ്യാനായി ഇവര്‍ കൗമാരക്കാരെയാണ് ഉപയോഗിച്ചിരുന്നത്. നൂറ് മുതല്‍ ഇരുന്നൂറ് രൂപവരെ പ്രതിഫലം വാങ്ങിയാണ് ഇവര്‍ നെറ്റില്‍ സിനിമ അപ് ലോഡ് ചെയ്തിരുന്നത്. ഈ കൗമാരക്കാരായ വിദ്യാര്‍ഥികളും ഉടന്‍ പിടിയിലാവുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

English summary
The State Police are making a major step ahead in fighting the menace of piracy of new Malayalam films.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam