»   » മമ്മൂക്ക ആളൊരു സുന്ദരന്‍- മേഘ്ന

മമ്മൂക്ക ആളൊരു സുന്ദരന്‍- മേഘ്ന

Posted By:
Subscribe to Filmibeat Malayalam
Meghna Sundar
വിനയന്റെ സുന്ദരി യക്ഷി മമ്മൂട്ടിയെപ്പറ്റി പറയുന്നത് കേട്ടില്ലേ, മമ്മൂക്ക ആളൊരു സുന്ദരനാണ്. റീല്‍ ലൈഫിനെക്കാളും റിയല്‍ ലൈഫിലാണ് മമ്മൂട്ടി കൂടുതല്‍ സുന്ദരനെന്നും ഈ കന്നഡക്കാരി പറയുന്നു. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടി മേഘ്‌ന സുന്ദറാണ് സൂപ്പര്‍സ്റ്റാറിനെ വാനോളം പുകഴ്ത്തുന്നത്.

മമ്മൂട്ടി-ഷാജി കൈലാസ് ചിത്രമായ ആഗസ്റ്റ് 15ല്‍ മേഘ്‌നയും ഒരു പ്രധാനപ്പെട്ട റോളില്‍ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്ന മേഘ്‌ന തിരുവനന്തപുരത്ത് വെച്ച് ആദ്യമായി നടനെ താരത്തെ കണ്ടപ്പോള്‍ അദ്ഭുതപ്പെട്ടുവെന്നും പറയുന്നു. ഉന്നതിയിലെത്തുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ പാത പിന്തുടരും മേഘ്‌ന പറയുന്നു. യക്ഷിയുടെ വാരിപ്പുകഴ്ത്തലില്‍ മയങ്ങി സൂപ്പര്‍സ്റ്റാര്‍ അടുത്ത ചിത്രത്തിലും നടിയ്ക്ക് ഒരു ചാന്‍സ് കൊടുക്കുമോയെന്നാണ് ഏവരുടെയും സംശയം.

ആഗസ്റ്റ് ഒന്നിന്റെ രണ്ടാം ഭാഗമായി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി പെരുമാള്‍ എന്ന പൊലീസ് ഓഫീസറുടെ വേഷത്തില്‍ തന്നെയാണ് എത്തുന്നത്. മേഘ്‌നയ്ക്ക് പുറമെ ശ്വേതാ മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കുറ്റാന്വേഷണ ചിത്രങ്ങളുടെ തലതൊട്ടപ്പനായ എസ്എന്‍ സ്വാമി തിരക്കഥയൊരുക്കുന്ന ഈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ മൂവി ഫെബ്രുവരിയില്‍ തിയറ്ററുകളിലെത്തും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam