»   » മംമ്‌ത ഷൂട്ടിങില്‍ നിന്നും വിട്ടുനില്‌ക്കുന്നു

മംമ്‌ത ഷൂട്ടിങില്‍ നിന്നും വിട്ടുനില്‌ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Mamta Mohandas
ഹിന്ദിയ്‌ക്കും തമിഴിനും പിന്നാലെ മോളിവുഡിനെയും പന്നിപ്പനി ഭീതി പിടികൂടുകയാണോ? പനിയെ മൂലം തെന്നിന്ത്യന്‍ താരമായ മംമ്‌ത രണ്ട്‌ മലയാള സിനിമകളില്‍ നിന്നും പിന്‍മാറിയതായാണ്‌ വാര്‍ത്ത വന്നിരിയ്‌ക്കുന്നത്‌.

തമിഴിലും തെലുങ്കിലും തിരക്കുള്ള താരം അടുത്തിടെ പുതിയ രണ്ട്‌ മലയാള സിനിമകളിലേക്ക്‌ കരാര്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ കടുത്ത പനിയെ തുടര്‍ന്ന്‌ കഴിഞ്ഞ കുറച്ചു ദിവസമായി മംമ്‌ത ഷൂട്ടിങിന്‌ വലിയ താത്‌പര്യം കാണിയ്‌ക്കുന്നില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ഡോക്ടറുടെ ഉപദേശപ്രകാരം ഷൂട്ടിങില്‍ നിന്നും വിട്ടു നില്‍ക്കുന്ന മംമ്‌ത വീട്ടില്‍ തന്നെ വിശ്രമിയ്‌ക്കുകയാണ്‌. മകള്‍ സുഖം പ്രാപിച്ചു വരുന്നതായ താരത്തിന്റെ മാതാവും വ്യക്തമാക്കിയിട്ടുണ്ട്‌.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

അതേ സമയം പന്നിപ്പനി തെന്നിന്ത്യന്‍ സിനിമാ ചിത്രീകരണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്‌. അജിത്തിന്റെ പുതിയ ചിത്രമായ അസലിന്റെ അണിയറക്കാര്‍ വിദേശചിത്രീകരണം വെട്ടിക്കുറച്ച്‌ പെട്ടെന്ന്‌ തന്നെ നാട്ടിലേക്ക്‌ മടങ്ങിയത്‌ പനി പേടി മൂലമാണ്‌. ചിത്രത്തിലെ ചില നിര്‍ണായകരംഗങ്ങള്‍ യൂറോപ്പില്‍ ചിത്രീകരിയ്‌ക്കാനായിരുന്നു അസലിന്റെ സംവിധായകന്‍ സരണ്‍ തീരുമാനിച്ചിരുന്നത്‌. എന്നാല്‍ യൂറോപ്പ്‌ മുഴുവന്‍ പനി ഭീതിയിലാഴ്‌ന്നതോടെ അസല്‍ ടീം നാട്ടിലേക്ക്‌ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

തൃഷയും ഗോപിചന്ദും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന തെലുങ്ക്‌ ചിത്രമായ സംഘത്തിനും ഇതേ ഗതി തന്നെയാണ്‌ വന്നു പെട്ടത്‌. പന്നിപ്പനി വരുമോയെന്ന ഭീതിയില്‍ വിദേശത്തു നിന്നും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും പെട്ടെന്ന്‌ തന്നെ മടങ്ങിയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam