»   » മേജര്‍ രവിയ്‌ക്കൊപ്പം മോഹന്‍ലാല്‍ വീണ്ടും

മേജര്‍ രവിയ്‌ക്കൊപ്പം മോഹന്‍ലാല്‍ വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Major Ravi With Mohanlal
പൊട്ടിത്തകര്‍ന്ന കാണ്ഡഹാര്‍ എന്ന ചിത്രത്തിന് പിന്നാലെ മോഹന്‍ലാല്‍ വീണ്ടും മേജര്‍ രവിയ്ക്ക് കാള്‍ഷീറ്റ് നല്‍കി.

ഏറെ പ്രതീക്ഷകളോടെ പ്രദര്‍ശനത്തിനെത്തിയ കാണ്ഡഹാര്‍ എട്ടുനിലയില്‍ പൊട്ടിയതിന്റെ ക്ഷീണം മാറുന്നതിന് മുമ്പേയാണ് മേജര്‍ രവി ലാലിനെ വച്ച് അടുത്ത ചിത്രമെടുക്കാനൊരുങ്ങുന്നത്.

ഇത്തവണ പട്ടാളക്കഥയല്ല മേജറിന്റെ വിഷയമെന്നൊരു പ്രത്യേകതയുണ്ട്, കുടുംബമാണ് തീം, ചിത്രത്തിന്റെ പേരാകട്ടെ അമ്മയെന്നും. മേജര്‍ രവി തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.

അമ്മയും മക്കളും തമ്മിലുള്ള ഹൃദയബന്ധവും അനുജന്‍ കാരണം നട്ടം തിരിയുന്ന ഒരു ചേട്ടന്റെ കഥയുമാണ് ചിത്രത്തിന്റെ പ്രധാനവിഷയം. അനിയന്‍മൂലം ബുദ്ധിമുട്ടുന്ന ചേട്ടനാണ് ലാല്‍ അഭിനയിക്കും.

അമ്മ എന്ന ചിത്രം മേജര്‍ നേരത്തേ ആലോചിച്ചിരുന്നതാണത്രേ. എന്നാല്‍ കാണ്ഡഹാര്‍ എന്ന വന്‍പ്രൊജക്ട് വന്നതോടെ തിരക്കിലാവുകയായിരുന്നുവെന്നാണ് കേള്‍ക്കുന്നത്.

അമ്മ കേരളത്തിലായിരിക്കും പൂര്‍ണമായും ചിത്രീകരിക്കുകയെന്നാണ് സൂചന. ചെറിയ ബജറ്റില്‍ തയ്യാറാക്കുന്ന സിനിമയില്‍ സംഗീതത്തിനും പ്രാധാന്യം നല്‍കാനാണത്രേ മജേറുടെ തീരുമാനം. ചിത്രത്തിന്റെ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.

English summary
Director Major Ravi and Superstar Mohanlal are once again joining together. It is rumoured that they are now seriously discussing about a new Malayalam film that will feature a family theme,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam