»   » രാഷ്ട്രീയത്തിലേക്കില്ലെന്ന് മോഹന്‍ലാല്‍

രാഷ്ട്രീയത്തിലേക്കില്ലെന്ന് മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
രാഷ്ട്രീയത്തില്‍ പ്രവേശിയ്ക്കാന്‍ തീരുമാനിക്കുകയോ ആഗ്രഹിയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് സൂപ്പര്‍താരം മോഹന്‍ലാല്‍. അഭിനയ ജീവിതം തുടരാനാണ് ആഗ്രഹിയ്ക്കുന്നത്, അതില്‍ സംതൃപ്തി കണ്ടെത്തുന്നുമുണ്ട്. പിന്നെന്തിനു രാഷ്ട്രീയത്തിലേക്കു കടക്കണം - മോഹന്‍ലാല്‍ ചോദിയ്ക്കുന്നു. കോയമ്പത്തൂരില്‍ ഒരു ജ്വല്ലറി ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് ലാല്‍ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടത്.

ഞാന്‍ രാഷ്ട്രീയക്കാരനായി സിനിമയില്‍ അഭിനയിക്കുന്നത് കാണാനാണ് ആരാധകര്‍ക്കു താത്പര്യം. സിനിമയും യാഥാര്‍ഥ്യവും രണ്ടാണല്ലോ. ഏതെങ്കിലും പ്രത്യേക റോളിനായി കാത്തിരിക്കുന്നുമില്ല. കിട്ടുന്നതിനനുസരിച്ച് അഭിനയിക്കും- മാധ്യമ പ്രവര്‍ത്തകരോട് ലാല്‍ പറഞ്ഞു.

മോഹന്‍ലാലിനൊപ്പം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന മമ്മൂട്ടി രാഷ്ട്രീയത്തിലേക്ക് പ്രവേശിയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നതിനിടെയാണ് ഇക്കാര്യത്തില്‍ ലാല്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

സിനിമാ ജീവിതത്തിലെ തിരക്കുകള്‍ മൂലം കഴിഞ്ഞ കുറെക്കാലമായി മോഹന്‍ലാല്‍ വോട്ട് ചെയ്തിട്ടില്ലെന്ന കാര്യം ഈയിടെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam