»   » നവ്യയ്‌ക്ക്‌ വിവാഹം തീരുമാനിച്ചു

നവ്യയ്‌ക്ക്‌ വിവാഹം തീരുമാനിച്ചു

Subscribe to Filmibeat Malayalam
Navya Nair
ഒടുവിലിതാ ചലച്ചിത്രതാരം നവ്യാ നായരും വിവാഹിതയാകുന്നു. നവ്യയുടെ വിവാഹനിശ്ചയം അടുത്ത ദിവസം തന്നെ നടക്കും.

മുംബൈയില്‍ സ്വകാര്യകമ്പനിയില്‍ ഉദ്യോഗസ്ഥനായ വരന്‍ ചങ്ങനാശേരി സ്വദേശിയാണ്‌. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ചതാണ്‌ വിവാഹം. ഏറെനാളായി നവ്യയ്‌ക്ക്‌ വിവാഹാലോചനകള്‍ നടക്കുന്നുണ്ടായിരുന്നു.

ഇഷ്ടം എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി അഭിനയരംഗത്തെത്തിയ നവ്യ സ്‌കൂള്‍ കലോത്സവങ്ങളുടെ സംഭാവനയാണ്‌. ഇഷ്ടത്തിന്‌ ശേഷം അഭിനയിച്ച നന്ദനം വന്‍ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

ഇതിനിടെ കണ്ണേമടങ്ങുക പോലുള്ള ചിത്രങ്ങളിലെ അഭിനയത്തിന്‌ നവ്യ സംസ്ഥാന അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്‌. ഇതുവരെ ഏകദേശം അന്‍പതോളം ചിത്രങ്ങളില്‍ നായികയായിട്ടുണ്ട്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം


തമിഴിലും കന്നഡത്തിലും നായികാവേഷങ്ങള്‍ കൈകാര്യം ചെയ്‌തു. വിവാഹശേഷം നവ്യ അഭിനയം തുടരുമോയെന്ന്‌ വ്യക്തമല്ല. അടുത്തിടെയാണ്‌ നവ്യ എംബിഎ പഠനം പൂര്‍ത്തിയാക്കിയത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam