»   » കാജലിന് അനിയത്തി പാരയാവുമോ?

കാജലിന് അനിയത്തി പാരയാവുമോ?

Posted By:
Subscribe to Filmibeat Malayalam
Nisha Agarwal
തെന്നിന്ത്യയാകെ വെന്നിക്കൊടി പാറിച്ച കാജല്‍ അഗര്‍വാള്‍ ബോളിവുഡിലേക്ക് വണ്ടി കയറുമ്പോള്‍ അനിയത്തി നിഷയും ചേച്ചിയുടെ പാത പിന്തുടരുകയാണ്.

കഴിഞ്ഞവര്‍ഷം തിയറ്ററുകളിലെത്തിയ 'എമയിണ്ടി ഈ വേള' എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കാജലിന്റെ സഹോദരി നിഷ കോളിവുഡിലും ഭാഗ്യം പരീക്ഷിയ്ക്കാനെത്തുകയാണ്. ആദ്യചിത്രത്തിന്റെ റീമേക്കിലൂടെയാണ് നിഷ തമിഴിലെത്തുന്നത്. കളവാണി ഫെയിം വിമല്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ പ്രേം നിസാറാണ്. ഇതിനിടെ തെലുങ്കില്‍ ചന്ദ്രബാബുവിന്റെ മരുമകനായ നാരാ രോഹിത് നായിഡുവിന്റെ സോളോ എന്ന ചിത്രത്തിലും നിഷ അഭിനയിക്കുന്നുണ്ട്.

പുതുമുഖതാരങ്ങള്‍ക്കൊപ്പം തുടങ്ങി തെന്നിന്ത്യയിലെ മുന്‍നിര യുവനായകന്‍മാര്‍ക്കൊപ്പം ചേര്‍ന്ന ചരിത്രമാണ് ചേച്ചി കാജല്‍ അഗര്‍വാളിനുള്ളത്. 2004ല്‍ ബോളിവുഡില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും 2007ല്‍ തെലുങ്കിലൂടെയാണ് കാജല്‍ സിനിമയില്‍ സജീവമായത്. 2009ലെ മെഗാഹിറ്റ് ചിത്രമായ മഗധീര തെലുങ്കില്‍ മാത്രമല്ല, തമിഴിലും മലയാളത്തിലും ഈ മുംബൈക്കാരിയെ പ്രശസ്തയാക്കി. കാര്‍ത്തിയുടെ നായികയായതിന് പിന്നാലെ സഹോദരന്‍ സൂര്യയുടെ മാട്രാന്‍ എന്ന ചിത്രത്തിലാണ് കാജല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. കാജലിന്റെ വിജയവഴി പിന്തുടര്‍ന്ന് യാത്ര തുടങ്ങുന്ന നിഷ ചേച്ചിയെ കടത്തിവെട്ടുമോയെന്നാണ് തെന്നിന്ത്യന്‍ സിനിമാലോകം ഉറ്റുനോക്കുന്നത്.

English summary
Kajal Agarwal's sister Nisha Agarwal who debuted with 'Yemaindi Ee Vela' is all set to debut in Tamil film industry. Interestingly, she is doing the Tamil remake of 'Yemaindi Ee Vela'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam