»   » കാവ്യയുടെ പരാതി റദ്ദാക്കണം: നിഷാലിന്റെ ഹര്‍ജി

കാവ്യയുടെ പരാതി റദ്ദാക്കണം: നിഷാലിന്റെ ഹര്‍ജി

Posted By:
Subscribe to Filmibeat Malayalam
Nishal Chandra
നടി കാവ്യ മാധവന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗാര്‍ഹികപീഡന നിരോധന നിയമ പ്രകാരം പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് നിഷാല്‍ ചന്ദ്ര ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.

കാവ്യ മാധവനുമായുള്ള വിവാഹമോചനം കോടതിക്കു പുറത്തുവച്ചു തീര്‍ക്കുന്നതിന്റെ ഭാഗമായാണ് ഹര്‍ജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാവ്യയും നിശാലും ഉഭയ സമ്മതപ്രകാരം വിവാഹ മോചനത്തിനും കോടതിയില്‍ നിലവിലുള്ള മറ്റ് തര്‍ക്കങ്ങള്‍ പരിഹരിക്കാനും ധാരണയിലെത്തിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ നീതിയുടെ താത്പര്യം സംരക്ഷിക്കാന്‍ പൊലീസ് കേസ് റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന്റെ നിര്‍ദേശ പ്രകാരമാണു പാലാരിവട്ടം പോലീസ് നിശാലിനും പിതാവ് ചന്ദ്രമോഹന്‍ നായര്‍, സഹോദരന്‍ ഡോക്ടര്‍ ദീപക് എന്നിവര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.


വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam