»   » മൈഥിലിയും നിത്യയും ചട്ടക്കാരിയെ ഉപേക്ഷിച്ചു

മൈഥിലിയും നിത്യയും ചട്ടക്കാരിയെ ഉപേക്ഷിച്ചു

Posted By:
Subscribe to Filmibeat Malayalam
Mythili and Nithya
പഴയകാല ഹിറ്റ് ചിത്രമായ ചട്ടക്കാരി റീമേക് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ വന്നിട്ട് ഏറെ നാളായി. കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രം അദ്ദേഹത്തിന്റെ മകന്‍ സന്തോഷ് സേതുമാധവനാണ് റീമേക് ചെയ്യുന്നത്. എന്നാല്‍ നായികയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ റീമേക് ഇനിയും നീളുകയാണ്.

നേരത്തേ മൈഥിലി ചിത്രത്തില്‍ നായികയാവുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് നിത്യ മേനോന്‍ ചട്ടക്കാരിയാകുമെന്ന് കേട്ടു. ഇപ്പോള്‍ ഇവര്‍ രണ്ടുപേരും ചിത്രത്തിലില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചട്ടക്കാരിയിലേയ്ക്കുള്ള ക്ഷണം നിത്യ മേനോന്‍ നിരസിക്കുകയാണുണ്ടായത്.

ചട്ടക്കാരിയില്‍ ലക്ഷ്മിയും മോഹനുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലക്ഷ്മി ചെയ്ത ജൂലിയെന്ന കഥാപാത്രം ഏറെ പ്രശംസകള്‍ നേടിയിരുന്നു. ചട്ടക്കാരിയില്‍ അഭിനയിക്കാന്‍ താനില്ലെന്ന് പറഞ്ഞതില്‍ പകപോക്കാനാണ് ചില നിര്‍്മ്മാതാക്കള്‍ തനിയ്‌ക്കെതിരെ നിസാര കാരണങ്ങള്‍ പറഞ്ഞ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് നിത്യ മേനോന്‍ ആരോപിച്ചിരുന്നു.

എന്തായാലും രതിനിര്‍വേദത്തിലെ രതിച്ചേച്ചിയുടെ കഥാപാത്രത്തെ ഏറ്റെടുക്കാന്‍ നടി ശ്വേത മേനോന്‍ കാണിച്ച ധൈര്യം ചട്ടക്കാരിയുടെ കാര്യത്തില്‍ ഒരു നടിയും കാണിക്കുന്നില്ലെന്നതാണ് പുതിയ അവസ്ഥ. ജൂലിയെന്ന കഥാപാത്രത്തെ ഏറ്റെടുക്കാന്‍ ഒരു നടി തയ്യാറാവുന്നതുവരെ സന്തോഷ് സേതുമാധവന്റെ ഡ്രീം പ്രൊജക്ടായ ചട്ടക്കാരി റീമേക് മുന്നോട്ടുപോകില്ലെന്നുതന്നെയാണ് സൂചനകള്‍.

English summary
The makers of Chattakkari( Remake)apparently approached Mythili and later Nithya Menon for this lead role. Earlier the producer claimed that Nithya Menon will be playing Julie, but it appears that she had rejected this role,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam