»   » മമ്മൂട്ടി ഭാവനയെ സ്വപ്‌നം കാണുന്നു

മമ്മൂട്ടി ഭാവനയെ സ്വപ്‌നം കാണുന്നു

Posted By:
Subscribe to Filmibeat Malayalam
Bhavana
മമ്മൂട്ടി ഭാവനയെ സ്വപ്‌നം കാണുക കേട്ടാല്‍ ഈ മമ്മൂട്ടിയ്‌ക്കെന്തുപറ്റിയെന്നു തോന്നും, പക്ഷേ മമ്മൂട്ടി തന്നെ സ്വപ്‌നം കാണുന്നതോര്‍ത്ത് നടി ഭാവന ആകെ ത്രില്ലിലാണ്.

കാരണം മമ്മൂട്ടിയ്‌ക്കൊപ്പം നായികാതുല്യമായ ഒരു റോള്‍ ഭാവന ഇതേ വരെ ചെയ്തിട്ടില്ല അതിനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. അത് ഒരു സ്വപ്‌നസീനാണെന്ന് മാത്രം.

ഡബിള്‍സ് എന്ന ചിത്രത്തിലാണ് ഒരു ഗാനരംഗത്ത് മമ്മൂട്ടി ഭാവനയെ സ്വപ്‌നം കാണുന്നത്. സോഹന്‍ സിനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് തപസിയാണ്.

പക്ഷേ സിനിമയുടെ ഭൂരിഭാഗം സീനുകളില്‍ നായിക പര്‍ദയണിഞ്ഞാണ് എത്തുന്നത് ഇതിനാല്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന നായകന് നായികയുടെ മുഖം കാണാന്‍ കഴിയുന്നില്ല.

ഇങ്ങനെ മമ്മൂട്ടി മുഖമറിയാത്ത നായികയെ സ്വപ്‌നം കാണുകയാണ്, ഈ സ്വപ്‌നത്തില്‍ വരുന്നതാകട്ടെ ഭാവനയുടെ ഛായയുള്ള പെണ്‍കുട്ടി. അങ്ങനെ സ്വപ്‌നത്തിലൂടെ ഭാവനയ്ക്ക് മമ്മൂട്ടിയുടെ നായികയാവാന്‍ അവസരം കിട്ടിയിരിക്കുകയാണ്.

ജെയിംസ് വാസന്തിന്റെ സംഗീതത്തില്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയാണ് മമ്മൂട്ടി കാണുന്ന സ്വപ്‌നരംഗത്തിലെ ഗാനം ഒരുക്കിയിരിക്കുന്നത്. പോണ്ടിച്ചേരിയിലാണ് സ്വപ്‌നഗാനം ഷൂട്ട്‌ചെയ്യുന്നത്.

നടി നദിയാമൊയ്തു വീണ്ടുമെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഇവര്‍ക്കുപുറമെ ബോളിവുഡ്താരം അതുല്‍ കുല്‍ക്കര്‍ണി, കന്നട താരം അവിനാശ്, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ബിജു മേനോന്‍, അനൂപ് ചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സച്ചിയും സേതുവും ചേര്‍ന്ന് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ.കെ. നാരായണദാസ് ആണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam