പോക്കിരിരാജ ഇനി രാജ പോക്കിരി രാജ

തമിഴ് പ്രേക്ഷകര്‍ക്ക് രുചിയ്ക്കുന്ന രീതിയില്‍ ആക്ഷനും കോമഡിയുമൊക്കെ ചേര്‍ത്തൊരുക്കിയ പോക്കിരിരാജയില്‍ നായികയായെത്തിയത് കോളിവുഡ് താരം ശ്രീയ സരണാണ്.
റൗഡികളായ സഹോദരന്മാരായി മമ്മൂട്ടിയും പൃഥ്വിയും തകര്‍ത്തഭിനയിച്ച ചിത്രം 2010ലെ പണംവാരിപ്പടങ്ങളിലൊന്നായി മാറി. മാര്‍ച്ചില്‍ രാജ പോക്കിരി രാജ തിയറ്ററുകളിലെത്തും.
പോക്കിരി രാജ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച രാജയായി വേഷമിടുന്നത് അക്ഷയ് കുമാറാണ്. പൃഥ്വിയുടെ കഥാപാത്രത്തിന് ജീവന്‍ പകരുന്നത് പാകിസ്താനി നടന്‍ ഇമ്രാന്‍ അബ്ബാസും. മാര്‍ച്ചില്‍ ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തിന് നാം ഹൈ ബോസ് എന്നാണ് പേരിട്ടിരിയ്ക്കുന്നത്.


Click it and Unblock the Notifications











