»   » പ്രാഞ്ചിയേട്ടനും ടീമും വീണ്ടും തൃശൂരില്‍

പ്രാഞ്ചിയേട്ടനും ടീമും വീണ്ടും തൃശൂരില്‍

Posted By:
Subscribe to Filmibeat Malayalam
Pranchiyettan And The Saint
പ്രാഞ്ചിയേട്ടനും കൂട്ടരും വീണ്ടും തൃശൂരിലെത്തുന്നു. അമ്പതാം ദിവസത്തിന്റെ വിജയമാഘോഷിയ്ക്കാനാണ് ചിത്രത്തിന്റെ അണിയറക്കാര്‍ വീണ്ടും നഗരത്തിലെത്തുന്നത്.

തൃശൂരെ പുഴയ്ക്കലുള്ള ലുലു ഇന്റര്‍നാഷണല്‍ സെന്ററിലാണ് വിജയാഘോഷങ്ങള്‍ സംഘടിപ്പിച്ചിരിയ്ക്കുന്നത്. തൃശൂര്‍ നഗരത്തെ പശ്ചാത്തലമാക്കിയൊരുക്കിയ പ്രാഞ്ചിയേട്ടന്‍ ആന്റ് സെയിന്റ് റംസാന്‍ റീലിസിലെ സൂപ്പര്‍ഹിറ്റുകളിലൊന്നായി മാറിയിരുന്നു.

സിനിമയ്ക്ക് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച റിലീസ് സെന്ററുകളിലൊന്നും തൃശൂര്‍ തന്നെയാണ്. ഇവിടെഇപ്പോഴും രണ്ട് തിയറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിയ്ക്കുന്നത്.

സംവിധായകന്‍ രഞ്ജിത്ത്, മമ്മൂട്ടി, പ്രിയാമണി, ഖുശ്ബു, സിദ്ദിഖ്, ഇന്നസെന്റ് ഗണപതി, ജഗതി, ടിനി ടോം എന്നിവര്‍ക്ക് പുറമെ പുണ്യാളനായി അഭിനയിച്ച ജെസി ഫോക്‌സ അലനും ആഘോഷചടങ്ങില്‍ പങ്കെടുക്കാനെത്തും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam