»   » ആടുജീവിതത്തിന് വേണ്ടി പൃഥ്വി മെലിയുന്നു

ആടുജീവിതത്തിന് വേണ്ടി പൃഥ്വി മെലിയുന്നു

Posted By:
Subscribe to Filmibeat Malayalam
Prithviraj
മണിരത്‌നത്തിന്റെ രാവണന് വേണ്ടി സിക്‌സ് പാക്ക് മസില്‍ പെരുപ്പിച്ച പൃഥ്വിരാജ് ആ ആഡംബരമെല്ലാം കളഞ്ഞ് മെലിയാനുള്ള ഒരുക്കത്തിലാണ്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലെ കഥാപാത്രത്തിന് വേണ്ടിയാണ് പൃഥ്വിയുടെ ഈ ത്യാഗം.

കഥാപാത്രത്തിന് അനുയോജ്യനാകാന്‍ ഇരുപത് കിലോയെങ്കിലും തടി കുറയ്ക്കണമെന്നാണ് സംവിധായകന്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

ജൂലൈ അവസാനം ദുബയില്‍ ഷൂട്ടിങ് ആരംഭിയ്ക്കുന്ന ആടുജീവിതത്തിനു വേണ്ടി കഠിനമായ ഡയറ്റില്‍ ഏര്‍പ്പെട്ടിരിയ്ക്കുകയാണ് താരം. രാജസ്ഥാനാണ് സിനിമയുടെ മറ്റൊരു ലൊക്കേഷന്‍. ആടുജീവിതം തന്റെ കരിയറിലെ ഒരു ടേണിങ്‌പോയിന്റാകുമെന്നാണ് നടന്‍ കരുതുന്നത്.

അതേ സമയം സിനിമയോടുള്ള പ്രതിബദ്ധത മൂത്ത് താരം പട്ടിണി കിടക്കുകയാണെന്ന് ചില അസൂയാലുക്കള്‍ പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam