»   » അനുഷ്‌ക്കയുണ്ടെങ്കിലും കുഴപ്പമില്ല: പ്രിയാമണി

അനുഷ്‌ക്കയുണ്ടെങ്കിലും കുഴപ്പമില്ല: പ്രിയാമണി

Posted By:
Subscribe to Filmibeat Malayalam
Priyamani
തനിയ്‌ക്കൊപ്പം റേഞ്ചുള്ള നടിമാര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ ലേശം അസ്വസ്ഥത പ്രകടിപ്പിയ്ക്കാറുള്ള താരമാണ് പ്രിയാമണി. പ്രിയയുടെ ഈ സ്വഭാവം മൂലം പല ലൊക്കേഷനുകളിലും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്.

ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനിടെ നടി വിമലാ രാമനൊപ്പമുള്ള പ്രിയാമണിയുടെ രംഗങ്ങള്‍ ചിത്രീകരിയ്ക്കാന്‍ സംവിധായകന്‍ കഷ്ടപ്പെട്ടത് വന്‍ വാര്‍ത്തയായി മാറിയിരുന്നു. എന്നാലിപ്പോള്‍ ആ സ്വഭാവമൊക്കെ മാറ്റിയെന്നാണ് നടി പറയുന്നത്.

നാഗാര്‍ജ്ജുന നായകനാവുന്ന റഗാദ്ദയില്‍ അനുഷ്‌ക്കയ്‌ക്കൊപ്പമാണ് പ്രിയ അഭിനയിക്കുന്നത്. നടിയുടെ സ്വഭാവമറിയുന്ന മാധ്യമപ്രവര്‍ത്തകര്‍ പ്രിയയോട് തന്നെ ഇതേപ്പറ്റി ചോദിച്ചിരുന്നു. എന്നാല്‍ അനുഷക്കയ്‌ക്കൊപ്പം അഭിനയിക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ലെന്നായിരുന്നു പ്രിയയുടെ മറുപടി. ഇതുമാത്രമല്ല മറ്റൊരു നടിയ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍ ഒരു സൗഹൃദ മത്സരത്തിനുള്ള സ്‌ക്കോപ്പുണ്ടെന്നും പ്രിയാമണി പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam