twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമ മഴയില്‍ മുങ്ങുന്നു

    By Staff
    |

    Mammootty
    കോരിച്ചെരിയുന്ന മഴ ബോക്‌സ്‌ ഓഫീസിനെയും തകിടം മറിയ്‌ക്കുന്നു. വമ്പന്‍ പ്രതീക്ഷകളോടെ എത്തിയ സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളുടെ കളക്ഷനെ പോലും മഴ കാര്യമായി ബാധിച്ചു കഴിഞ്ഞു. മമ്മൂട്ടിയുടെ ഈ പട്ടണത്തില്‍ ഭൂതത്തിനും ലാലിന്റെ ഭ്രമരത്തിനുമാണ്‌ മഴ പ്രധാനമായും പാരയായിരിക്കുന്നത്‌. ഇനീഷ്യല്‍ കളക്ഷന്‍ ഈ ചിത്രങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്‌.

    എന്നാല്‍ തകര്‍ത്തു പെയ്യുന്ന മഴയും വെള്ളപ്പൊക്കവും മറ്റു കെടുതികളുമെല്ലാം പ്രേക്ഷകരെ തിയറ്ററുകളില്‍ നിന്നും അകറ്റുകയാണ്‌. മഴ ശക്തിയാര്‍ജ്ജിച്ച കഴിഞ്ഞ ആഴ്‌ചയില്‍ പല തിയറ്ററുകളിലും കളക്ഷന്‍ കുത്തനെ ഇടിഞ്ഞു. എന്തായാലും മഴയുടെ ശക്തി കുറഞ്ഞു വരുന്നത്‌ ചലച്ചിത്ര വിപണിയ്‌ക്ക്‌ ആശ്വാസം പകരുന്നുണ്ട്‌. മഴ മാറി നിന്നാല്‍ പ്രേക്ഷകര്‍ വീണ്ടും തിയറ്ററുകളില്‍ എത്തുമെന്ന്‌ തന്നെയാണ്‌ കരുതപ്പെടുന്നത്‌.

    മഴ ഏറ്റവുമധികം ബാധിച്ചത്‌ ജോണി ആന്റണി-മമ്മൂട്ടി ടീമിന്റെ ഈ പട്ടണത്തില്‍ ഭൂതത്തെ തന്നെയാണ്‌. ആദ്യത്തെ നാല്‌ ദിവസം വമ്പന്‍ കളക്ഷനുമായി ഏറെ പ്രതീക്ഷകള്‍ നല്‌കിയ ചിത്രത്തിന്‌ കനത്ത മഴ തിരിച്ചടിയായിക്കഴിഞ്ഞു. അതേ സമയം കുട്ടികളുടെ മനം കവരാന്‍ കഴിഞ്ഞത്‌ ചിത്രത്തിന്‌ ലോങ്‌ റണ്‍ നേടിക്കൊടുക്കാന്‍ സാധ്യതയുണ്ടെന്ന്‌ വിലയിരുത്തപ്പെടുന്നു. കുട്ടികള്‍ക്കൊപ്പം കുടുംബങ്ങളും തിയറ്ററുകളിലെത്തിയാല്‍ മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യഹിറ്റായി മാറാനും ചിത്രത്തിന്‌ ഭാഗ്യമുണ്ടായേക്കും. അഞ്ചു കോടിയുടെ മുതല്‍മുടക്കില്‍ തിയറ്റുകളിലെത്തിയ ഭൂതത്തിന്‌ അടുത്ത രണ്ട മൂന്ന്‌ ആഴ്‌ചകള്‍ ഏറെ നിര്‍ണായകമാണ്‌. മഴ ഒട്ടൊക്കെ ബാധിച്ചെങ്കിലും പട്ടണത്തില്‍ ഭൂതം തന്നെയാണ്‌ ബോക്‌സ്‌ ഓഫീസില്‍ ഒന്നാമത്‌ നില്‌ക്കുന്നത്‌.

    കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങള്‍ക്കിടെ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ മികച്ച ചിത്രമെന്ന അഭിപ്രായവുമായി പ്രദര്‍ശനം തുടരുന്ന ഭ്രമരമാണ്‌ കളക്ഷനില്‍ രണ്ടാമത്‌. നല്ല നിരൂപക പ്രശംസയ്‌ക്കൊപ്പം പ്രേക്ഷക പ്രതീ നേടിയെടുക്കാനും ഭ്രമരത്തിന്‌ തുടക്കത്തില്‍ തന്നെ കഴിഞ്ഞിരുന്നു. എന്നാല്‍ മൂന്നാം വാരം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ കളക്ഷനില്‍ വന്‍ഇടിവാണ്‌ ഉണ്ടായിരിക്കുന്നത്‌. പല കേന്ദ്രങ്ങളിലും ഭ്രമരം തമിഴ്‌ പടങ്ങള്‍ വഴിമാറിക്കഴിഞ്ഞു. പലപ്പോഴും നല്ല സിനിമകള്‍ക്ക്‌ നേരെ മുഖം തിരിയ്‌ക്കുന്ന ഫാന്‍സുകാരുടെ മനോഭാവമാണ്‌ ഇതിന്‌ കാരണമെന്നും വിമര്‍ശനമുയരുന്നു.

    യുവതാരങ്ങളില്‍ മുമ്പോട്ട്‌ കുതിയ്‌ക്കുന്ന ജയസൂര്യയുടെ ഇവര്‍ വിവാഹിതരായാല്‍ ആണ്‌ കളക്ഷന്‍ ചാര്‍ട്ടില്‍ മൂന്നാം സ്ഥാനത്ത്‌ നിലയുറപ്പിച്ചിരിയ്‌ക്കുന്നത്‌. നവാഗതനായ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്‌ത ചിത്രം തുടര്‍ച്ചയായ അഞ്ചാം വാരവും സ്റ്റെഡി കളക്ഷനില്‍ തുടരുകയാണ്‌. പക്ഷേ കൊടും മഴ ഈ ചിത്രത്തെയും ബാധിച്ചിട്ടുണ്ട്‌. ജയസൂര്യയുടെ ഈ വര്‍ഷത്തെ ആദ്യ ഹിറ്റായി ഇവര്‍ വിവാഹിതരായാല്‍ മാറിക്കഴിഞ്ഞു.

    ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ്‌ പട്ടികയില്‍ ഇടം കണ്ടെത്തിയ ജയറാമിന്റെ ഭാഗ്യദവേതയാണ്‌ ചാര്‍ട്ടില്‍ നാലാമത്. പഴയ വീഞ്ഞ്‌ പുതിയ കുപ്പിയിലാക്കിയ സത്യന്‍ ടെക്നിക്കിനെ വിജയിപ്പിച്ചത് സംവിധായകനില്‍ വിശ്വാസമര്‍പ്പിച്ച്‌ തിയറ്ററുകളിലെത്തിയ കുടുംബ പ്രേക്ഷകരാണ്‌.

    സംവിധായകന്റെ ചിത്രമെന്ന്‌ വിശേഷിപ്പിയ്‌ക്കപ്പെടുന്ന പാസഞ്ചറാണ്‌ പട്ടകയില്‍ അഞ്ചാമത്‌. രഞ്‌ജിത്ത്‌ ശങ്കറെന്ന സംവിധായകന്റെ മികവില്‍ ദിലീപിനും ശ്രീനിവാസനും ഈ വര്‍ഷം ഒരു ഹിറ്റ്‌ അവകാശപ്പെടാം. 75 ദിവസവും യാത്ര തുടരുന്ന പാസഞ്ചര്‍ ബി, സി ക്ലാസ്‌ തിയറ്ററുകളിലും നല്ല പ്രതികരണം ലഭിയ്‌ക്കുന്നുണ്ട്‌.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X