»   » രാജസേനന്റെ ഒരു സ്‌മോള്‍ ഫാമിലി

രാജസേനന്റെ ഒരു സ്‌മോള്‍ ഫാമിലി

Posted By:
Subscribe to Filmibeat Malayalam

മദ്യം വിറ്റ് പണക്കാരായ കുടുംബത്തിന്റെ കഥയുമായി രാജസേനന്‍ വരുന്നു. ഒരു സ്‌മോള്‍ ഫാമിലി എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ കൈലാഷും സുരാജും വെഞ്ഞാറമ്മൂടുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

ഒരു മദ്യരാജാവായി സുരാജ് അഭിനയിക്കുമ്പോള്‍ ആ കുടുംബത്തിലെ എല്ലാവരുടെയും കണ്ണിലുണിയായ ഒരു മകന്റെ വേഷമാണ് കൈലാഷ് അവതരിപ്പിയ്ക്കുന്നത്. ഈ മദ്യകുടുംബത്തില്‍ ഒട്ടേറെ കഥാപാത്രങ്ങളുണ്ട്. മദ്യമുണ്ടാക്കി വില്‍ക്കുന്നവരെന്ന നിലയില്‍ ഇവരെല്ലാം അഭിമാനിയ്ക്കുന്നവരാണ്. ലേശം അഹങ്കാരവുമുണ്ട്.അങ്ങനെ ഒരു മദ്യകുടുംബത്തിന്റെ കഥയാണ് ഈ കോമഡി ചിത്രത്തിലൂടെ രാജസേനന്‍ പറയുന്നത്.

രാജസേനന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ഭീമന്‍ രഘു, സലീം കുമാര്‍, ബിജുക്കുട്ടന്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത, കല്‍പന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത്. ഇവര്‍ ആരൊക്കെയാണെന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ല.

മലയാളികള്‍ അഭിമുഖീകരിയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായ മദ്യപാനം വിഷയമാക്കിയുള്ള സിനിമയുടെ ചിത്രീകരണം ആഗസ്റ്റില്‍ ആരംഭിയ്ക്കും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam