»   » സിനിമാ പിടിക്കാന‍് മാന്നാര്‍ മാത്തായിയും കൂട്ടരും

സിനിമാ പിടിക്കാന‍് മാന്നാര്‍ മാത്തായിയും കൂട്ടരും

Posted By:
Subscribe to Filmibeat Malayalam
Mannar Mathayi Speaking
റാംജിറാവു സ്പീക്കിങ്.... മാന്നാര്‍ മത്തായിയെന്ന നാടകക്കാരന്റെ വീട്ടിലേക്ക് വന്ന ആ ഫോണ്‍വിളി മലയാളി പ്രേക്ഷകര്‍ ഒരിയ്ക്കലും മറക്കില്ല. 1989ല്‍തമാശയുടെ വെടിക്കെട്ടുമായി മത്തായിയും ബാല ഗോപാലകൃഷ്ണന്‍മാരും ഒരുകൂട്ടം പ്രതിഭകളെയാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്.

സിദ്ദിഖ് ലാലുമാരുടെ ആദ്യസൃഷ്ടിയായിരുന്നു റാംജി റാവു സ്പീക്കിങ്. ചിത്രം വന്‍വിജയം കുറിച്ചതോടെ ഇവര്‍ മലയാള സിനിമയുടെ അവിഭാജ്യഘടകങ്ങളായി. മുകേഷും ഇന്നസെന്റെയും സായികുമാറും, വിജയരാഘവുനുമൊക്കെ തകര്‍ത്താടിയ റാംജി റാവു സ്പീക്കിങിന്റെ രണ്ടാംഭാഗവും വമ്പന്‍ വിജയമായിരുന്നു. 1995ല്‍ സിദ്ദിഖ് ലാലുമാരു കഥയില്‍ മാണി സി കാപ്പനായിരുന്നു മാന്നാര്‍ മത്തായിയുടെ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചത്.

മോളിവുഡിലെ തുടരന്‍ സിനിമകളുടെ ട്രെന്‍ഡിലേക്ക് മാന്നാര്‍ മത്തായിയും കൂട്ടരും ചേരുകയാണ്. സിദ്ദിഖ് ലാലുമാരുടെ പിന്തുണയോടെയാവും ഈ സിനിമയും ഒരുങ്ങുകയെന്ന് മാണി സി കാപ്പന്‍ പറയുന്നു. കോട്ടയം നസീര്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ മത്തായിയും ബാല ഗോപാലകൃഷ്ന്‍മാര്‍ക്കും പുറമെ ഒരു പുതിയൊരു നായകനും നായികയും രംഗപ്രവേശനം ചെയ്യും.

നാടകമൊക്കെ വിട്ട് മത്തായിയും സംഘവും സിനിമ നിര്‍മിയ്ക്കാന്‍ ഇറങ്ങുകയും പിന്നീടുണ്ടാവുന്നു ഗുലുമാലുകളുമായിരിക്കും പുതിയ സിനിമയുടെ പശ്ചാത്തലം. ആദ്യഭാഗങ്ങളെപ്പോലെ മത്തായിയുടെ ഈ വരവും കലക്കുമെന്ന് തന്നെയാണ് നിര്‍മാതാവായ മാണി സി കാപ്പന്‍ കരുതുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam