»   » രാഹുല്‍ ക്ഷണിച്ചു; ദിവ്യ യൂത്ത് കൊണ്‍ഗ്രസില്‍

രാഹുല്‍ ക്ഷണിച്ചു; ദിവ്യ യൂത്ത് കൊണ്‍ഗ്രസില്‍

Posted By:
Subscribe to Filmibeat Malayalam
Divya Spandana
തെന്നിന്ത്യന്‍ സിനിമാതാരം ദിവ്യ സ്പന്ദന രാഷ്ട്രീയത്തിലേക്ക്. യൂത്ത് കോണ്‍ഗ്രസില്‍ സാദാ അംഗമായി ചേര്‍ന്നുകൊണ്ടാണ് നടി രാഷ്ട്രീയത്തിലേക്ക് കാലൂന്നിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ദിവ്യ യൂത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്ന കാര്യം ആരാധകരെ അറിയിച്ചത്.

സഞ്ജു വെഡ്‌സ് ഗീതയെന്ന പുതിയ ഹിറ്റ് ചിത്രത്തിലൂടെ കരിയറില്‍ പുതിയ ഉയരങ്ങളിലെത്തി നില്‍ക്കുന്ന ദിവ്യയുടെ നീക്കം സിനിമാവൃത്തങ്ങളെ അമ്പരിപ്പിച്ചിട്ടുണ്ട്.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ദിവ്യ എഐസിസി സെക്രട്ടറി രാഹുല്‍ ഗാന്ധിയെ കണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാഹുലിന്റെ ക്ഷണം സ്വീകരിച്ചാണ് പാര്‍ട്ടിയില്‍ ചേരുന്നതെന്നും ഗ്ലാമര്‍ താരം വ്യക്തമാക്കി. കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എസ്എം കൃഷ്ണയുടെ അടുത്ത ബന്ധുവാണ് ദിവ്യ. കൂടാതെ നടിയുടെ അടുത്ത സുഹൃത്തും നടനുമായ അംബരീഷും കോണ്‍ഗ്രസ് നേതാവാണ്.

English summary
Actress Divya Spandana has taken a big political step now. She has joined the Youth Congress as an ordinary member of the Congress Party and has made her decision public on Twitter.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam