»   » സ്റ്റാര്‍ സിങര്‍ ബോറടി?രഞ്ജിനിക്ക് സിനിമ എന്‍ട്രി!

സ്റ്റാര്‍ സിങര്‍ ബോറടി?രഞ്ജിനിക്ക് സിനിമ എന്‍ട്രി!

Posted By:
Subscribe to Filmibeat Malayalam
Ranjini Haridas
സ്‌മോള്‍ സ്‌ക്രീനിലെ സൂപ്പര്‍താരം രഞ്ജിനി ഹരിദാസ് വെള്ളിത്തിരയിലേക്ക്. നവാഗത സംവിധായകന്‍ രാജേഷ് അമനങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രശസ്ത ചാനല്‍ അവതാരകയായ രഞ്ജിനി ബിഗ് സ്‌ക്രീനില്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത്. എന്‍ട്രി എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ഒരു പൊലീസുകാരിയായാണ് രഞ്ജിനി അഭിനയിക്കുക.

ഇപ്പോഴത്തെ ജോലി എന്നെ ശരിയ്ക്കും ബോറടിപ്പിയ്ക്കുന്നു. എല്ലാം ആവര്‍ത്തനമാണ്. എന്തെങ്കിലും വെല്ലുവിളിയാവുന്ന കാര്യങ്ങള്‍ ഏറ്റെടുക്കണമെന്നാണ് ആഗ്രഹം. അതിന് ഏറ്റവും പറ്റിയതാണിത്. രഞ്ജിനി പറയുന്നു.

സിനിമയിലേക്ക് ചുവടുവെയ്ക്കുന്നതിന് മുന്നോടിയായി ഒരുപാട് സ്‌ക്രിപ്റ്റുകള്‍ വായിച്ച് കേട്ടിരുന്നു. എന്നാല്‍ അതൊന്നും താരത്തെ ആകര്‍ഷിച്ചില്ല. എന്നാല്‍ എന്‍ട്രിയുടെ തിരക്കഥ ബോധിച്ചതോടെ രഞ്ജിനി സമ്മതം മൂളുകയായിരുന്നു.

ഒരു സാദാ പ്രണയകഥയൊന്നുമല്ല സിനിമ. കരുത്തുറ്റ കഥാപാത്രമാണ് സിനിമയിലേത്. ശരിയ്ക്കും എനിയ്ക്ക് ചേര്‍ന്ന കഥാപാത്രം. പ്രേക്ഷകരുടെ പ്രതികരണത്തെപ്പറ്റിയൊന്നും ഞാന്‍ ചിന്തിയ്ക്കുന്നില്ല. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ പരീക്ഷണമാണ്. ഇതില്‍ വിജയം കണ്ടാല്‍ തുടരും.

എന്തായാലും തത്കാലത്തേക്ക് മിനി സ്‌ക്രീന്‍ വിട്ടിട്ടൊരു കളിയ്ക്ക് ഇല്ലെന്നാണ് രഞ്ജിനി വ്യക്തമാക്കിയിരിക്കുന്നത്. സിനിമയും ചാനലും ഒരുമിച്ച് കൊണ്ടുപോകാന്‍ തന്നെയാണ് പരിപാടിയെന്നും അവര്‍ പറയുന്നു.

English summary
The diva of small screen, Ranjini Haridas, is all set to sizzle on the big screen. The sassy anchor will essay the role of a cop in director Rajesh Amanakara's directorial debut, Entry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X