»   » കൈറ്റ്‌സ് റിലീസ് മലയാള സിനിമയില്‍ വീണ്ടും തര്‍ക്കം

കൈറ്റ്‌സ് റിലീസ് മലയാള സിനിമയില്‍ വീണ്ടും തര്‍ക്കം

Posted By:
Subscribe to Filmibeat Malayalam
Kites
അന്യഭാഷാ സിനിമകളുടെ റിലീസിനെ ചൊല്ലി തിയറ്ററുടമകളും വിതരണക്കാരും വീണ്ടും തര്‍ക്കം ഉടലെടുക്കുന്നു. ഹിന്ദി, തമിഴ് തുടങ്ങിയ അന്യഭാഷാ ചിത്രങ്ങള്‍ റിലീസിങ്ങിനു ശേഷം രണ്ടാഴ്ച കഴിഞ്ഞ് കേരളത്തില്‍ പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്ന് വിതരണക്കാരുടെ സംഘടന തീരുമാനിച്ചിരുന്നു. എന്നാല്‍ വിലക്ക് തള്ളിഋതിക് റോഷന്‍ നായകനായ കൈറ്റ്‌സ് എന്ന ഹിന്ദിചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാന്‍ തീയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണം.

സമീപകാലത്തായി ഹിന്ദി, തമിഴ് സിനിമകള്‍ക്ക് കേരളത്തില്‍ പ്രേക്ഷകര്‍ ഏറിവരികയാണ്. മലയാള സിനിമകള്‍ക്കാണെങ്കില്‍ നേരെ തിരിച്ചും. അന്യഭാഷാ ചിത്രങ്ങള്‍ പണം വാരിത്തുടങ്ങിയതോടെയാണ് ഈ ചിത്രങ്ങളുടെ റിലീസ് രണ്ടാഴ്ച കഴിഞ്ഞു മാത്രം മതിയെന്ന് വിതരണക്കാര്‍ തീരുമാനിച്ചത്. തീയേറ്റര്‍ ഉടമകള്‍ക്ക് ഇതുസംബന്ധിച്ച് രേഖാമൂലം നിര്‍ദ്ദേശവും നല്‍കി.

എന്നാല്‍ ഈ വിലക്ക് ലംഘിച്ച് കൈറ്റ്‌സ് വെള്ളിയാഴ്ച റിലീസ് ചെയ്യാന്‍ ഒരു വിഭാഗം എ ക്‌ളാസ് തീയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചിരിക്കുന്നത്. നല്ല സിനിമകള്‍ നിര്‍മിച്ചാല്‍ കാണാന്‍ ആളുണ്ടാവുമെന്നും അതിനു പകരം അന്യഭാഷ ചിത്രങ്ങളെ വിലക്കിയിട്ട് കാര്യമില്ലെന്നും തീയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാണിയ്ക്കുന്നു.

വിലക്ക് ലംഘിക്കുന്ന തീയേറ്ററുകള്‍ക്ക് ഇനി മുതല്‍ മലയാളം സിനിമകള്‍ നല്‍കേണ്ടെന്നാണ് വിതരണക്കാരുടെ സംഘടന തീരുമാനിച്ചിരിയ്ക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam