»   » ഹജ്ജ് യാത്രയുടെ ചെലവ് വഹിയ്ക്കും: സലീം കുമാര്‍

ഹജ്ജ് യാത്രയുടെ ചെലവ് വഹിയ്ക്കും: സലീം കുമാര്‍

Posted By:
Subscribe to Filmibeat Malayalam
Salim Kumar
'ഇത്തവണ കേരളത്തില്‍ നിന്ന് ഹജ്ജിന് പോകുന്നവരുടെ കൂട്ടത്തില്‍ തന്റെ പ്രതിനിധിയുണ്ടാകുമെന്നും അദ്ദേഹത്തിന് ഹജ്ജ് നിര്‍വഹിക്കാനുള്ള പൂര്‍ണ സാമ്പത്തിക ചെലവ് വഹിയ്ക്കുമെന്നും ദേശീയ പുരസ്‌കാര ജേതാവ് സലീം കുമാര്‍. ആദാമിന്റെ മകന്‍ അബുവിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചതിന് ശേഷമാണ് സലീം കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ കൊതിച്ചിട്ട് അതിന് സാധ്യമാകാത്ത ഒരു സത്യവിശ്വാസിയുടെ ആത്മനൊമ്പരമെന്തെന്ന് ഞാന്‍ തിരിച്ചറിഞ്ഞ നാളുകളായിരുന്നു സിനിമയുടെ ഷൂട്ടിങിന്റെ 40 ദിവസങ്ങള്‍. ഞാനും ഒരു വിശ്വാസിയാണ്. ഒരു വിശ്വാസിക്കേ മറ്റൊരു വിശ്വാസിയുടെ നൊമ്പരങ്ങള്‍ തൊട്ടറിയാനാകൂ. ആദാമിന്റെ മകന്‍ അബുവില്‍ അഭിനയിക്കുമ്പോള്‍ മനസ്സില്‍ കുറിച്ചിട്ടതാണിത്'.

'ഹജ്ജ് കര്‍മത്തെക്കുറിച്ചും അതിന്റെ നിര്‍വഹണ രീതിയെക്കുറിച്ചും എനിക്ക് കൂടുതല്‍ അറിയില്ല. അതിനാല്‍ അര്‍ഹനായ ആളെ തെരഞ്ഞെടുക്കാന്‍ ഞാന്‍ മുസ്‌ലിംലീഗ് നേതാവ് ഡോ. എം.കെ. മുനീറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്' സലീംകുമാര്‍ പറഞ്ഞു.

English summary
Adaminte Makan Abu” chronicles the efforts of an elderly Muslim couple’s wish to perform Haj pilgrimage. Salim Kumar had to play the husband Abu, an old vendor who roams the streets of Malabar selling Yunani medicines and Athar while Zarina Wahab would play his wife.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam