»   » സെക്കന്റ് ഷോ 50ല്‍; ശിക്കാരി ഔട്ട്

സെക്കന്റ് ഷോ 50ല്‍; ശിക്കാരി ഔട്ട്

Posted By:
Subscribe to Filmibeat Malayalam
Second Show
ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റെന്ന് വിശേഷിപ്പിയ്ക്കാവുന്ന സെക്കന്റ് ഷോയ്ക്ക് ഹാഫ് സെഞ്ചുറിയുടെ തിളക്കം. മമ്മൂട്ടിയുടെ പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഈ അരങ്ങേറ്റ ചിത്രം അമ്പതാം ദിവസത്തിലും പത്തോളം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. നിര്‍മാതാവിന് ലാഭമുണ്ടാക്കിയ സിനിമകളുടെ പട്ടികിയില്‍ സെക്കന്റ് ഷോ ഇടംപിടിച്ചിട്ടുണ്ട്.

ബ്യൂട്ടിഫുള്ളിന് ശേഷം അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ഈ അടുത്ത കാലത്ത് മികച്ച മൗത്ത് പബ്ലിസിറ്റിയുടെ പിന്‍ബലത്തില്‍ നാലാംവാരത്തിലും തിയറ്ററുകളിലുണ്ട്.. ഈ വര്‍ഷത്തെ മികച്ച സിനിമകളുടെ പട്ടികയില്‍ ഇന്ദ്രജിത്ത് ചിത്രത്തെ നിരൂപകര്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്.

വന്‍ ബജറ്റിലൊരുക്കിയ ലാല്‍ജോസിന്റെ സ്പാനി് മസാലയും നാലോളം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. അറുപത് ദിവസം തികച്ചെങ്കിലും സ്പാനിഷ് മസാല ഭീമമായ നഷ്ടമാണ് നിര്‍മാതാവിന് വരുത്തിവെച്ചത്. വിദേശ ചിത്രീകരണവും ദിലീപുമൊന്നും സിനിമയ്ക്ക് ഗുണം ചെയ്തില്ല.

അതേസമയം മമ്മൂട്ടിയുടെ ദ്വിഭാഷ ചിത്രമായ ശിക്കാരി കനത്ത പരാജയമാണ് ബോക്‌സ് ഓഫീസില്‍ നിന്നും ഏറ്റുവാങ്ങിയത്. പകുതി റിലീസിങ് സെന്ററുകളില്‍പ്പോലും രണ്ടാംവാരം തിയ്ക്കാന്‍ ഈ മമ്മൂട്ടി ചിത്രത്തിന് കഴിഞ്ഞില്ല. മമ്മൂട്ടിയുടെ തുടര്‍ച്ചയായ ആറാമത്തെ പരാജയമാണിത്.

English summary
One of the unassuming movies that turned the first hit of the year- 'Second Show' celebrates its fifty days this week.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam