»   » ഷാരൂഖും ലാലും ഒന്നിച്ച് ; മനം നിറഞ്ഞ് കൊല്ലം

ഷാരൂഖും ലാലും ഒന്നിച്ച് ; മനം നിറഞ്ഞ് കൊല്ലം

Posted By:
Subscribe to Filmibeat Malayalam
Sharukh With Mohanlal
കൊല്ലത്തുകാര്‍ക്ക് വെള്ളിയാഴ്ച ശരിയ്ക്കുമൊരു വിരുന്നായിരുന്നു വടക്കിന്റെയും തെക്കിന്റെയും സൂപ്പര്‍താരങ്ങള്‍ ഒരേവേദിയില്‍, ആ അപൂര്‍വ്വമായ കാഴ്ചകാണാന്‍ കൊല്ലം ആശ്രാമം മൈതാനിയില്‍ പൂരത്തിരക്കായിരുന്നു.

ഇഷ്ടതാരം മോഹന്‍ലാലിനെയും ബോളിവുഡ് ഹീറോ ഷാരൂഖ് ഖാനെയും ഒരുമിച്ച് കണ്ട് ആരാധകര്‍ അതിശയിച്ചു. ഡോക്ടര്‍ ബി രവിപിള്ളയുടെ 'ദി രവിസ്' എന്ന പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഉത്ഘാടനത്തിനായിട്ടാണ് താരങ്ങള്‍ കൊല്ലത്തെത്തിയത്.

ഹോട്ടലിന്റെ ഉത്ഘാടനം തേവള്ളിയിലാണെങ്കിലും ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനാണ് ഷാരൂഖ് ഖാനും മോഹന്‍ ലാലും ആശ്രാമം മൈതാനത്തെത്തിയത്. വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ കിങ് ഖാന്‍, അവിടെനിന്ന് രവിപ്പിള്ളയുടെ നീല റോള്‍സ് റോയിസ് കാറിലാണ് ആശ്രാമത്ത് എത്തിയത്.

ഷാരൂഖ് എത്തുന്നതിന് അല്പംമുമ്പ് മോഹന്‍ ലാല്‍ വേദിയുടെ പിന്നിലുള്ള വിശ്രമമുറിയിലെത്തിയിരുന്നു. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ അവതാരകന്‍ മുകേഷ് രണ്ടു താരങ്ങളെയും വേദിയിലേക്ക് ക്ഷണിച്ചതോടെ മൈതാനത്തുനിന്നും ആര്‍പ്പുവിളികളുയര്‍ന്നു.

ഇളംനീല ജീന്‍സും കറുത്ത കുര്‍ത്തയും സണ്‍ഗ്ലാസുമായി കാഷ്വല്‍ ലുക്കിലാണ് ഷാരൂഖ് എത്തിയത്. ലാളിത്യം വിളിച്ചോതിക്കൊണ്ടായിരുന്നു ലാലിന്റെ സാന്നിധ്യം.

താരങ്ങളുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും ജയ്' വിളിച്ചും ആരാധകര്‍ സന്തോഷം പ്രകടിപ്പിച്ചു. ഏറെ നേരം കൈവീശി, കാണികെള അഭിവാദ്യംചെയ്ത ഷാരൂഖ് ഖാന്‍ കൊല്ലത്തിന്റെ സ്‌നേഹത്തിനു മുന്നില്‍ തലകുനിച്ചു.

വൈകിട്ട് 3.10ന് പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണു തിരുവനന്തപുരം വിമാനത്താവളത്തില്‍ ഷാരൂഖ് ഖാന്‍ എത്തിയത്.

കിംഗ്ഖാന്‍ എത്തുന്നതിനു മുന്‍പ് അദ്ദേഹത്തിന്റെ സ്വകാര്യ സുരക്ഷ കൈകാര്യം ചെയ്യുന്ന 911 പ്രൊട്ടക്ഷന്‍ സ്‌ക്വാഡ് വിമാനത്താവളത്തില്‍ എത്തിയിരുന്നു. മുംബൈയില്‍ നിന്നുള്ള തടിമിടുക്കുള്ള കറുത്ത വസ്ത്രമണിഞ്ഞ പത്തോളം വരുന്ന സംഘം വിമാനത്താവളത്തില്‍ ആരാധകര്‍ക്കു കൗതുകക്കാഴ്ചയായി.

English summary
King Khan launch a five star hotel and resort “The Raviz” at Mathiil near Kollam with Super Star Mohanlal. “The Raviz” will be facilitated with seven star services,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam