»   » മലയാളത്തില്‍ അഭിനയിക്കണം: ഷാരൂഖ്

മലയാളത്തില്‍ അഭിനയിക്കണം: ഷാരൂഖ്

Posted By:
Subscribe to Filmibeat Malayalam
Sharukh
മലയളചലച്ചിത്രത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ അത് താന്‍ അംഗീകാരമായിട്ടുമാത്രമേ കാണുകയുള്ളുവെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. കൊല്ലത്ത് ഹോട്ടല്‍ ഉത്ഘാടനത്തിനെത്തിയപ്പോഴാണ് മലയാളത്തെക്കുറിച്ച് ഷാരൂഖ് പറഞ്ഞത്.

മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ, അതിനു കുറേക്കൂടി ഈ ഭാഷ പഠിക്കണം. ഇപ്പോള്‍ അറിയുന്ന 'മുണ്ട്, വണക്കം, സ്വാഗതം എന്ന വാക്കുകള്‍ വച്ച് അഭിനയം നടക്കില്ല- മലയാളത്തോടുള്ള മോഹം വെളിപ്പെടുത്തിക്കൊണ്ട് ഷാരൂഖ് പറഞ്ഞു.

കേരളത്തില്‍ വന്നപ്പോഴെല്ലാം സന്തോഷമുള്ള അനുഭവങ്ങളേ ഉണ്ടായിട്ടുള്ളു. അതിനു വിരുദ്ധമായി സംഭവിച്ചത് ഐപിഎല്ലില്‍ കൊച്ചി ടീമിനോടു എന്റെ ടീം തോറ്റപ്പോള്‍ മാത്രമാണ്. ഇനി വരുമ്പോള്‍ കൊച്ചിയെ തോല്‍പ്പിക്കണം.

ഇത്രയും സുന്ദരമായ ഈ ഭൂമി മലയാളികളും ഇന്ത്യക്കാരും മാത്രമല്ല, ലോകം മുഴുവന്‍ കാണണം. വിനയവും ബുദ്ധിശക്തിയും കേരളീയരെ കണ്ടു പഠിക്കണമെന്നു ഞങ്ങള്‍ പറയാറുണ്ട്. ഇവിടെ സിനിമ ചെയ്യാന്‍ വരണമെന്നാണ് ഇനി ആഗ്രഹം- ഷാറുഖ് പറഞ്ഞു.

വിനോദമെന്നാല്‍ ചിരിയോ പാട്ടോ നൃത്തമോ മാത്രമാണെന്ന ധാരണ ശരിയല്ല. നല്ലതും ചീത്തയുമൊക്കെ ഉള്‍പ്പെടുന്നതാണു വിനോദം. സ്പീല്‍ബര്‍ഗ് ചെയ്യുന്നതും വിനോദിപ്പിക്കുന്ന സിനിമകളാണ്. നമ്മളെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതു കൂടിയാകണം വിനോദം. എന്നാല്‍, അതിഗൗരവ സിനിമകള്‍ സ്ഥിരമായി ചെയ്യാത്തത് അത്തരം സംഭവങ്ങള്‍ നമുക്കു ചുറ്റും സ്ഥിരമായി നടക്കുന്നതുകൊണ്ടാണ്- താരം പറഞ്ഞു.

English summary
Actor Sharukh Khan said he is loving to act in Malayalam film, and he also said that before act in Malayalam he want to the language,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam