»   » സെക്‌സിയാവണം; രതിചേച്ചി ബ്രേക്കെടുക്കുന്നു

സെക്‌സിയാവണം; രതിചേച്ചി ബ്രേക്കെടുക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Shweta Menon
സൗന്ദര്യം കാത്തുസൂക്ഷിയ്ക്കുകയെന്നത് സിനിമാതാരങ്ങളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെയാണ്. തിരക്കേറിയ സിനിമാജീവിതത്തിനിടയില്‍ അതിനൊക്കെ സമയം കിട്ടുന്നത് വല്ലപ്പോഴുമാണ്.

നടി ശ്വേത മേനോന്റെ കാര്യവും ഏതാണ്ട് ഇതുപോലെയാണ്. സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്ക് പറന്നുനടക്കുകയാണ് ശ്വേത. കെ ഗോപിനാഥിന്റെ ഇത്ര മാത്രം, മധുപാലിന്റെ ഒഴിമുറി, ഹൗസ്ഫുള്‍ എന്നീ സിനിമകളില്‍ അഭിനയിക്കുന്ന നടി ഇപ്പോള്‍ ഒരു ബ്രേക്കെടുക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ്.

തത്കാലത്തേക്ക് പുതിയൊരു സിനിമയിലേക്കും കരാറൊപ്പിടേണ്ടെന്ന തീരുമാനത്തിലാണത്രേ ശ്വേത. ഇനിയൊരു സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് എനിയ്‌ക്കെന്റെ സൗന്ദര്യം വീണ്ടെടുക്കണം. ഒരിയ്ക്കല്‍ കൂടി സെക്‌സിയാവണം-പഴയ മിസ് ഇന്ത്യ സെക്കന്റ് റണ്ണറപ്പ് കൂടിയായ ശ്വേത പറയുന്നു.

ഇപ്പോഴുള്ള സിനിമകള്‍ പൂര്‍ത്തിയാക്കിയാല്‍ ആറുമാസത്തേക്ക് വിട്ടുനില്‍ക്കാനാണ് ശ്വേതയുടെ തീരുമാനം. ഭാരം പരാവധി കുറച്ച് സൗന്ദര്യം വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്നും രതിചേച്ചി പറയുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷമായി വ്യത്യസ്തമായ കഥാപാത്രങ്ങളാണ് എന്നെ തേടിയെത്തിയത്. പലതും കരുത്തുറ്റതും നായികാപ്രാധാന്യമുള്ള വേഷങ്ങളായിരുന്നു. എന്നാലും ചില പ്രത്യേക ഇമേജുകളില്‍ തളയ്ക്കപ്പെട്ടു. എന്റെ ശരീരഭാഷ കാരണമാണ് അത്തരം കഥാപാത്രങ്ങള്‍ തേടിയെത്തിയതെന്ന് എനിയ്ക്കറിയാം.

ഇനി നല്ല തിരക്കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടിയാണ് എന്റെ കാത്തിരിപ്പ്. ആക്ഷന് പ്രാധാന്യമുള്ള വേഷങ്ങളിലും അഭിനയിച്ചേക്കുമെന്ന് ശ്വേത സൂചന നല്‍കുന്നു. ബോളിവുഡ് ചിത്രമായ ധൂം പോലുള്ള ഹൈടെക്് സിനിമകളില്‍ അഭിനയിക്കണമെന്നാണ് എന്റെ ആഗ്രഹം. സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത് കുടുംബസമേതം രു യൂറോപ്പ് യാത്രയും ശ്വേത പ്ലാന്‍ ചെയ്തിട്ടുണ്ട്.

English summary
ctress Shweta Menon, who has been shooting back-to-back for a while now, tells us she really needs a break - primarily to get back into shape.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X