»   » 15 വര്‍ഷത്തിന്‌ ശേഷം മമ്മൂട്ടി-സിബി ടീം വീണ്ടും

15 വര്‍ഷത്തിന്‌ ശേഷം മമ്മൂട്ടി-സിബി ടീം വീണ്ടും

Posted By:
Subscribe to Filmibeat Malayalam
നീണ്ടൊരു ഇടവേളയ്‌ക്ക്‌ ശേഷം മമ്മൂട്ടി-സിബി മലയില്‍ ടീം വീണ്ടുമൊന്നിയ്‌ക്കുന്നു. വെറുതെ ഒരു ഭാര്യയിലൂടെ സൂപ്പര്‍ തിരക്കഥാകൃത്തായി മാറിയ ഗിരീഷ്‌ കുമാറാണ്‌ ഈ ചിത്രത്തിന്റെ രചന നിര്‍വഹിയ്‌ക്കുക.

സംവിധാന രംഗത്ത്‌ ഒരു വന്‍തിരിച്ചുവരവിന്‌ ശ്രമിയ്‌ക്കുന്ന സിബി മലയില്‍ മമ്മൂട്ടി ചിത്രത്തെ ഏറെ പ്രതീക്ഷകളോടെയാണ്‌ സമീപിയ്‌ക്കുന്നത്‌. 1994ല്‍ പുറത്തിറങ്ങിയ സാഗരം സാക്ഷിയാണ്‌ ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.

മമ്മൂട്ടി നായകനായ തനിയാവര്‍ത്തിലൂടെയാണ്‌ സിബി മലയാളത്തിലെ മികച്ച സംവിധായകരുടെ നിരയിലേക്ക്‌ ഉയര്‍ന്നത്‌. ആഗസ്‌റ്റ്‌ 1, മുദ്ര, പരമ്പര തുടങ്ങിയവയാണ്‌ ഈ കൂട്ടുകെട്ടിലെ മറ്റു പ്രധാന സിനിമകള്‍.

ഗിരീഷ്‌ കുമാറിന്റെ തിരക്കഥയില്‍ സിബി നേരത്തെ സംവിധാനം ചിത്രങ്ങള്‍ ബോക്‌സ്‌ ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. ആലീസ്‌ ഇന്‍ വണ്ടര്‍ലാന്റ്‌, അമൃതം എന്നീ സിനിമകളാണ്‌ ഈ കൂട്ടുകെട്ടില്‍ പുറത്തുവന്നത്‌. പാളിച്ചകള്‍ തിരുത്തി പുതിയ ഹിറ്റ്‌ കൂട്ടുകെട്ട്‌ സൃഷ്ടിയ്‌ക്കാനാണ്‌ ഇരുവരുടെയും ശ്രമം.
അടുത്തവര്‍ഷമാദ്യം ഷൂട്ടിങ്‌ ആരംഭിയ്‌ക്കുന്ന സിബി ചിത്രം മിക്കവാറും മമ്മൂട്ടിയുടെ ഓണച്ചിത്രമായിരിക്കും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam