»   » മമ്മൂട്ടി-സിബി ടീം വീണ്ടുമൊന്നിയ്ക്കുന്നു

മമ്മൂട്ടി-സിബി ടീം വീണ്ടുമൊന്നിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Mammootty
ഒരു പിടി നല്ല സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച മമ്മൂട്ടി-സിബി മലയില്‍ കൂട്ടുകെട്ട് വീണ്ടും.

കരിയറില്‍ നാല്പതോളം ചിത്രങ്ങള്‍ ഒരുക്കി അതില്‍ ഭൂരിഭാഗവും ഹിറ്റുകളാക്കി മാറ്റിയ സിബി മലയില്‍ മമ്മൂട്ടിയ്ക്കും ലാലിനും സൂപ്പര്‍ താരപദവി നേടിക്കൊടുക്കാന്‍ സഹായിച്ച സംവിധായകന്‍മാരില്‍ ഒരാളാണ്.

ലോഹിതദാസിന്റെ ശക്തമായ തിരക്കഥയില്‍ സിബി ഒരുക്കിയ ചിത്രങ്ങള്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിലാണ് ഇടം നേടിയത്.

എന്നാല്‍ ഇടക്കാലത്ത് സിബി ചിത്രങ്ങള്‍ തുടര്‍ച്ചയായി ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടതോടെ ഈ സംവിധായകനെ ചലച്ചിത്രരംഗം ഏറെക്കുറെ തള്ളിയ മട്ടായിരുന്നു. സിബിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ദേവദൂതന്‍, അമൃതം, ഫ്ളാഷ് തുടങ്ങിയ ചിത്രങ്ങള്‍ പരാജയപ്പെട്ടത് സംവിധായകന്റെ കരിയറിന് തന്നെ ഭീഷണിയായി മാറിയിരുന്നു.

എന്നാല്‍ വര്‍ഷങ്ങളോളം പെട്ടിയില്‍ ഇരുന്ന ആയിരത്തില്‍ ഒരുവന്‍ ബോക്സ് ഓഫീസില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചതാണ് സിബിയ്ക്ക് പുതു ജീവന്‍ പകര്‍ന്നിരിയ്ക്കുന്നത്.

മുംബൈ പശ്ചാത്തലമാക്കി ലോഹിതദാസിന്റെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ്‌ സിബിയുടെ അടുത്ത പ്രൊജക്ട്. അതിന്‌ ശേഷമായിരിക്കും മമ്മൂട്ടിച്ചിത്രം ഒരുക്കുക. വെറുതേ ഒരു ഭാര്യയിലുടെ ശ്രദ്ധിക്കപ്പെട്ട തിരക്കഥാകൃത്ത്‌ കെ ഗിരീഷ്‌ കുമാര്‍ ആയിരിക്കും സിബിയുടെ മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ ഒരുക്കുക. അടുത്തവര്‍ഷം ആദ്യം ചിത്രം ആരംഭിക്കും

സിബി-മമ്മൂട്ടി ടീമിന്റെ രാരീരം, മുദ്ര, തനിയാവര്‍ത്തനം, ആഗസ്‌റ്റ്‌-1, സാഗരം സാക്ഷി, വിചാരണ, പരമ്പര എന്നീ ചിത്രങ്ങളില്‍ മിക്കതും സൂപ്പര്‍ ഹിറ്റുകളായിരുന്നു.

മമ്മൂട്ടി ചിത്രത്തിന് ശേഷം മധു മുട്ടത്തിന്‍റെ തിരക്കഥയില്‍ ഒരു സിനിമയെടുക്കാനാണ് സിബി ആലോചിക്കുന്നത്. ഇതിന്റെ തിരക്കഥാ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തിലും സൂപ്പര്‍താരങ്ങള്‍ ആരെങ്കിലും അഭിനയിച്ചേക്കുമെന്നാ‍ണ് സൂചന.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam