»   » മോഹന്‍ലാലിന്റെ നായികയായി സോണിയ അഗര്‍വാള്‍

മോഹന്‍ലാലിന്റെ നായികയായി സോണിയ അഗര്‍വാള്‍

Posted By:
Subscribe to Filmibeat Malayalam
Sonia Agarwal
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികമാരായി തമിഴകസുന്ദരികളെത്തുന്നു. സോണിയ അഗര്‍വാള്‍, ആന്‍ഡ്രിയ, വേഗ എന്നിവരാണ് ചിത്രത്തില്‍ ലാലിനൊപ്പം അഭിനയിക്കുന്നതെന്നാണ് സൂചന.

മലയാളത്തില്‍ കണ്ടുമടുത്ത മുഖങ്ങള്‍ ഗ്രാന്റ്മാസ്റ്ററില്‍ വേണ്ടെന്നായിരുന്നുവത്രേ ലാലിന്റെയും അണിയറക്കാരുടെയും തീരുമാനം. അതിനാല്‍ത്തന്നെ അന്യഭാഷാ സുന്ദരികളെയാണ് ആദ്യംമുതലേ പരിഗണിച്ചത്. സോണിയ ഇതാദ്യമായിട്ടാണ് മലയാളത്തില്‍ അഭിനയിക്കുന്നത്. നേരത്തേ ഇവര്‍ മലയാളത്തില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഇതില്‍ കഴമ്പില്ലെന്ന് സോണിയതന്നെ വ്യക്തമാക്കിയിരുന്നു.

മലയാള ചിത്രങ്ങളില്‍ അഭിനയിക്കാത്തവര്‍ എന്ന പ്രത്യേകതകൊണ്ടുതന്നെയാണ് സോണിയ, ആന്‍ഡ്രിയ, വേഗ എന്നിവരെ നായികമാരാക്കാന്‍ ഉണ്ണികൃഷ്ണന്‍ തീരുമാനിച്ചതത്രേ. നേരത്തേ ചിത്രത്തിന്റെ പ്രധാനലൊക്കേഷനായി കൊച്ചിയാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രധാന ലൊക്കേഷനായി കൊല്‍ക്കത്തയെയാണ് പരിഗണിക്കുന്നതെന്നാണ് സൂചന.

കൊച്ചി ഇപ്പോള്‍ പലചിത്രങ്ങളുടെയും പ്രധാന ലൊക്കേഷനായതിനാല്‍ അതിനുമൊരു മാറ്റം വേണമെന്നതിനാലാണത്രേ കൊല്‍ക്കത്തയെ പരിഗണിക്കുന്നത്. നവംബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അറിയുന്നത്.

English summary
Tamil actress Sonia Agarwal is the heroine of Mohanlal- B Unnikrishnan’s new film “Grand Master”. This film is produced by UTV Motion Pictures, for the first time they produce a Malayalam film,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam