»   » സോനു നിഗം മലയാളത്തില്‍

സോനു നിഗം മലയാളത്തില്‍

Posted By:
Subscribe to Filmibeat Malayalam
Sonu Nigam
ബോളിവുഡിലെ സുന്ദരശബ്ദത്തിനുടമയായ സോനു നിഗത്തിന്റെ മലയാളി ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. സോനുവിന്റെ ആദ്യ മലയാള ഗാനം പ്രേക്ഷകരെ തേടിയെത്തുകയാണ്. മമ്മൂട്ടി നായകനായ 1993 ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് സോനു ആദ്യമായി മലയാളത്തില്‍ പാടുന്നത്.

ചിത്രത്തില്‍ ചക്കരമാവിന്‍ കൊമ്പത്ത് എന്നുതുടങ്ങുന്ന ഗാനമാണ് സോനു ആലപിയ്ക്കുന്നത്. സംഗീതത്തിലൂടെ ലോകത്തെ അറിയുന്ന അഫ്‌സല്‍ യൂസഫിന്റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടാണ് സോനു ഈ ഗാനമാലപിച്ചിരിയ്ക്കുന്നത്.

അന്ധനായ ഈ സംഗീതജ്ഞന്‍ നേരത്തെ ഓറഞ്ച്, കലണ്ടര്‍ എന്നീ സിനിമകള്‍ക്ക് സംഗീതമൊരുക്കിയിട്ടുണ്ട്. മമ്മൂട്ടി ചിത്രത്തിലൂടെ ഒരു വലിയ ബ്രേക്കാണ് അഫ്‌സലിന് ലഭിയ്ക്കുന്നത്. കൈലാഷ് ഖേര്‍, സാധന സര്‍ഗം, ഉഷാ ഉതുപ്പ്, ഗണേഷ് സോമസുന്ദരം എന്നിവരും സിനിമയില്‍ പാടുന്നുണ്ട്.

English summary
The big fans of Sonu Nigam in Malayalam will have a reason to celebrate as the singer will have his first solo released in Malayalam, this week. Sonu has lend his voice to the song 'Chakkaramavain kombathu, for the Mammootty film '1993,Bombay march12, which will be theatres in a couple of weeks.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam