»   » മമ്മൂട്ടിയ്ക്ക് മനസ്സിലായി; ലാലിനെ കിട്ടിയില്ല

മമ്മൂട്ടിയ്ക്ക് മനസ്സിലായി; ലാലിനെ കിട്ടിയില്ല

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/20-sreenivasan-snubs-mohanlal-2-aid0167.html">Next »</a></li></ul>
Sreenivasan, Mohanlal, Mammootty
പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രം ശ്രീനിവാസന് തലവേദനയായിരിക്കുകയാണ്. ചിത്രം സൂപ്പര്‍താരങ്ങളെ മോശമായി ചിത്രീകരിയ്ക്കുന്നുവെന്ന് സിനിമ കണ്ടവരും കാണാത്തവരും ഒന്നടങ്കം വിധിയെഴുതിയപ്പോള്‍ പ്രതിക്കൂട്ടിലായിരിക്കുന്നത് ശ്രീനിയാണ്.

പ്രതിഭയുള്ള കലാകാരനാണ് ശ്രീനിയെന്ന് മലയാള സിനിമാലോകം അംഗീകരിച്ചു കഴിഞ്ഞതാണ്. അത്തരമൊരാളുടെ ഭാഗത്തു നിന്ന് പത്മശ്രീ സരോജ് കുമാര്‍ പോലൊരു ബിലൊ ആവറേജ് ചിത്രം പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കുന്നില്ല എന്നതാണ് സത്യം.

ശ്രീനിയുടെ ഏറ്റവും മോശം തിരക്കഥയാവും പത്മശ്രീ സരോജ് കുമാര്‍ എന്ന് വിലയിരുത്തുന്നവരും കുറവല്ല. എന്തായാലും വിവാദങ്ങളെ പേടിച്ച് മിണ്ടാതിരിയ്ക്കാന്‍ ശ്രീനി തയ്യാറല്ല. മനോരമ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ താരം തന്റെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു.

താന്‍ സൂപ്പര്‍താരങ്ങളെ മോശമാക്കുന്ന രീതിയില്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് ശ്രീനി പറയുന്നത്. ചിത്രം പുറത്തിറങ്ങിയ ശേഷം ഇത്തരത്തിലൊരു വിവാദം കത്തിപ്പടരുന്നുണ്ടെന്ന് മനസ്സിലായി.

ഉടന്‍ തന്നെ താന്‍ മമ്മൂട്ടിയെ വിളിച്ചു. അദ്ദേഹത്തിനോട് കാര്യങ്ങള്‍ വിശദീകരിച്ചു. മാധ്യമങ്ങളിലൂടെ പടരുന്ന ഈ വിവാദത്തില്‍ വലിയ കഴമ്പില്ലെന്ന് മമ്മൂട്ടിയ്ക്ക് മനസ്സിലായിട്ടുണ്ടെന്നാണ് കരുതുന്നതെന്നും ശ്രീനി.

എന്നാല്‍ മോഹന്‍ലാലിനെ ഫോണില്‍ പലവട്ടം വിളിച്ചെങ്കിലും കിട്ടിയില്ല. ഇക്കാര്യത്തില്‍ തന്റെ ഭാഗത്തു മാത്രം പഴിചാരിയിട്ട് കാര്യമില്ലെന്ന് ശ്രീനി പറയുന്നു. ഇത്തരമൊരു വിവാദം ഉണ്ടായ സമയത്ത് ലാല്‍ എടുത്ത നിലപാട് തെറ്റാണ്.

അടുത്തപേജില്‍
ലാല്‍ എന്നെ വിളിയ്ക്കണമായിരുന്നു: ശ്രീനി

<ul id="pagination-digg"><li class="next"><a href="/news/20-sreenivasan-snubs-mohanlal-2-aid0167.html">Next »</a></li></ul>

English summary
The talented screenwriter-actor, who has always tried to invoke pertinent issues on screen, this time has taken the fight to arguably the most popular Malayalee in the world, Mohanlal.In his latest offering, Padmasree Bharath Dr Saroj Kumar, Sreenivasan has reportedly modelled the lead character on Mohanlal, and the fans of the superstar have taken an offense to this act.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X