'ഹിറ്റ്' നമ്പര്‍ സൂപ്പര്‍ഗുഡിന് 5 ലക്ഷം പിഴ

ഗോദ്‌റെജിന്റെ ഉത്പന്നത്തെ സിനിമയില്‍ മോശമായി ചിത്രീകരിച്ചതിനാണ് ശിക്ഷ. ഗോദ്‌റെജിന്റെ പാറ്റ നശീകരണ ഉത്പന്നമായ 'ഹിറ്റി'നെ സിനിമയില്‍ മോശമായി ചിതക്രീകരിച്ചുവെന്നാരോപിച്ച് കമ്പനി അധികൃതര്‍ കോടതിയെ സമീപിച്ചിരുന്നു.
സൂപ്പര്‍ഗുഡ് ഫിലിംസ് നിര്‍മിച്ച തിരുപ്പാച്ചിയിലാണ് 'ഹിറ്റ്' നമ്പര്‍ ഉള്‍പ്പെടുത്തിയത്. പേരരശിന്റെ സംവിധാനത്തില്‍ വിജയ്‌യും തൃഷയും ഒന്നിച്ച തിരുപ്പാച്ചിയിലെ ചിലരംഗങ്ങളില്‍ തങ്ങളുടെ ഉത്പന്നമായ ഹിറ്റിനെ മോശമായി ചിത്രീകരിയ്ക്കുന്നുവെന്നായിരുന്നു ഗോദ്‌റെജന്റെ പരാതി.
പാറ്റയെ കൊല്ലാന്‍ മാത്രമല്ല ഗര്‍ഭം അലസിപ്പിയ്ക്കാനും ഹിറ്റ് ഉപകരിയ്ക്കുമെന്ന്് സിനിമയില്‍ പറയുന്നുണ്ട്. ക്ലൈമാക്‌സില്‍ വില്ലനെ ഹിറ്റ് സ്േ്രപ ചെയ്താണ് വിജയ് അവതരിപ്പിയ്ക്കുന്ന ശിവഗിരി കൊല്ലുന്നത്. ഇത് കമ്പനിയുടെ ഉത്പന്നത്തിന് തീര്‍ത്തും അപകീര്‍ത്തികരമെന്നായിരുന്നു പരാതി.
കേസ് പരിഗണിച്ച പ്രാദേശിക കോടതി പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട് സൂപ്പര്‍ഗുഡ് ഫിലിംസിനോട് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ പിഴയടക്കാന്‍ വിധിയ്ക്കുകയായിരുന്നു.


Click it and Unblock the Notifications











