»   » നഗ്നയായിരുന്നെങ്കില്‍ മല്ലികയ്ക്ക് അവാര്‍ഡുറപ്പ്!

നഗ്നയായിരുന്നെങ്കില്‍ മല്ലികയ്ക്ക് അവാര്‍ഡുറപ്പ്!

Posted By:
Subscribe to Filmibeat Malayalam
Mallika
ബ്യാരി മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കുകയുണ്ടായി. ബ്യാരിയിലെ അഭിനയത്തിന് നടി മല്ലികയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു. എന്നാല്‍ മല്ലികയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിക്കുമായിരുന്നുവെന്നാണ് ബ്യാരിയുടെ സംവിധായകന്‍ കെപി സുവീരന്‍ പറയുന്നത്.

ബ്യാരിയുടെ അവസാന ഭാഗത്ത് മല്ലിക നഗ്നയായി അഭിനയിക്കേണ്ട ഒരു രംഗമുണ്ടായിരുന്നു. ഭാഗികമായി മറയ്ക്കുമെങ്കിലും ആ രംഗം ചെയ്യാന്‍ മല്ലിക വിസമ്മതിച്ചു. ഒരു പക്ഷേ ആ രംഗം ചെയ്തിരുന്നെങ്കില്‍ മല്ലികയ്ക്ക് മികച്ച നടിയ്ക്കുള്ള അവാര്‍ഡ് ലഭിക്കുമായിരുന്നുവെന്നാണ് സുവീരന്‍ പറയുന്നു.

അവാര്‍ഡ് വാര്‍ത്ത പുറത്തു വന്നതിന് ശേഷം മല്ലികയും തന്നോട് ഇതേ അഭിപ്രായം പറഞ്ഞതായി സുവീരന്‍ വെളിപ്പെടുത്തി.
നഗ്നതയ്ക്കും ഭാഷയുണ്ട്.

ചില കാര്യങ്ങള്‍ പ്രേക്ഷകരിലേയ്‌ക്കെത്തിക്കാനായാണ് സെക്‌സ് ഉപയോഗിക്കുന്നത്. ഇതിനെ കുറിച്ച് ഒരുപാട് പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആളുകളെ ആകര്‍ഷിക്കാനായല്ല താന്‍ ഈ രംഗങ്ങള്‍ സിനിമയിലുള്‍പ്പെടുത്തുന്നതെന്നും സുവീരന്‍ അറിയിച്ചു.

English summary
Director K.P. Suveeran is the talk of the Sandalwood now as his debut film Byari has won the National Award in the Best Feature Film category.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X