»   » ആക്ട്രസില്‍ സംവിധായികയായി ശ്വേത മേനോന്‍

ആക്ട്രസില്‍ സംവിധായികയായി ശ്വേത മേനോന്‍

Posted By:
Subscribe to Filmibeat Malayalam
Swetha Menon
മോഹനകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആക്ട്രസ് എന്ന ചിത്രത്തില്‍ നടി ശ്വേത മേനോന്‍ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ ഒരു ചലച്ചിത്രസംവിധായകയുടെ വേഷമാണ് ശ്വേതയുടേത്.

അഭിനയമോഹവുമായി ചെന്നൈയിലെത്തി ഒടുവില്‍ നടിയായി മാറേണ്ടിവരുന്ന യുവാവിന്റെ കഥയാണ് ചിത്രത്തിലെ പ്രമേയം. മെട്രോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭഗത് മാന്വലാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആക്ട്രസിന്റെ പൂജ കൊച്ചിയില്‍ കഴിഞ്ഞദിവസം നടന്നു. ചിത്രത്തില്‍ ശ്വേത, ഭഗത് എന്നിവര്‍ക്ക് പുറമേ ജനാര്‍ദ്ദനന്‍, കോട്ടയം നസീര്‍, സരയു, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരെല്ലാം അണിനിരക്കുന്നുണ്ട്.

അച്ഛന്റെ മകന്‍ എന്ന ചിത്രത്തിന് തിരക്കഥ രചിച്ച സംജദ് നാരായണനാണ് ആക്ട്രസിന്റെ തിരക്കഥ തയ്യാറാക്കുന്നത്. കോക്ടെയിലിലൂടെ ശ്രദ്ധേയനായ രതീഷ് വേഗയുടെയാണ് സംഗീതം. ഒക്ടോബറില്‍ കൊച്ചിയില്‍ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും.

നളചരിതം നാലാം ദിവസം, വേനല്‍മരം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ മോഹനകൃഷ്ണന്റെ മൂന്നാമത്തെ സംരംഭമാണിത്.

സാള്‍ട്ട് ആന്റ് പെപ്പര്‍, രതിനിര്‍വേദം എന്നിവയുടെ വിജയത്തിന് പിന്നാലെ ശ്വേതയ്ക്ക് ലഭിയ്ക്കുന്ന ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് ഇതെന്നാണ് സൂചന. രതിനിര്‍വേദത്തിന് ശേഷം സമാനമായ ഒട്ടേറെ ഗ്ലാമര്‍ റോളുകളിലേയ്ക്ക് ശ്വേതയ്ക്ക് ക്ഷണം വന്നിരുന്നു. എന്നാല്‍ ഉടന്‍തന്നെ വീണ്ടുമൊരു ഗ്ലാമര്‍ ചിത്രത്തിനില്ലെന്ന നിലപാടിലാണ് ശ്വേത.

English summary
Renowned model-anchor-actress Shweta Menon, who is riding high with the success of Rathinirvedam and Salt N Pepper, has signed yet another powerful role in Actress, directed by Mohana Krishnan, maker of Nalacharitham Nalam Divasam and Venal Maram

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam