»   » തപസ്സിയുടെ ഗ്ലാമറില്‍ വീര വരുന്നു

തപസ്സിയുടെ ഗ്ലാമറില്‍ വീര വരുന്നു

Posted By:
Subscribe to Filmibeat Malayalam
Tapasee
തെലുങ്ക് ചിത്രമായ വീര മൊഴിമാറ്റി സൂരി ഫിലിംസ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു. രവിതേജ, കാജല്‍ അഗര്‍വാള്‍, തപസ്സി എന്നിവരാണ് ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നത്. കോടികള്‍ ചിലവഴിച്ച് തെലുങ്കില്‍ നിര്‍മ്മിച്ച വീരയുടെ തിരക്കഥ, സംവിധാനം രമേഷ് വര്‍മ്മയാണ്.

മലയാള മൊഴിമാറ്റ ഭാഷണവും ഗാനങ്ങളും തയ്യാറാക്കിയത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. തമന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ ആറ് പാട്ടുകളുണ്ട്. മധു ബാലകൃഷ്ണന്‍, ജാസിഗിഫ്റ്റ്, പ്രദീപ് പള്ളുരുത്തി, ജ്യോത്സ്‌ന, പ്രീത, എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.

കോടീശ്വരനും ക്രിമിനലുമായ ധന്‍രാജിന്റെ മകന്‍ കോളെജ് കാമ്പസിനുള്ളില്‍ കൊല്ലപ്പെടുകയാണ്. കാമ്പസില്‍ കയറി ഇയാളെ കുടുക്കാനുള്ള പൊലീസിന്റെ ശ്രമത്തിനിടെയാണ് കൊലപാതകം സംഭവിക്കുന്നത്.

പ്രശസ്തമായ കാമ്പസിന് സ്ഥിരം പ്രശ്‌നക്കാരായ വിദ്യാര്‍ത്ഥിയായിരുന്നു ഇയാള്‍. ക്ഷമ നശിച്ചാണ് കോളേജധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്. സത്യസന്ധനായ അസിസ്‌റന്റ് പോലീസ് കമ്മീഷണര്‍ പ്രസാദാണ് കാമ്പസില്‍ കയറി ധന്‍രാജിന്റെ മകനെ അറസ്‌റ് ചെയ്യാനുള്ള ശ്രമം നടത്തിയത്.

മകന്റെ മരണത്തില്‍ കോപാകുപലനായ ധന്‍രാജ് കമ്മീഷണറുടെ മകനെ തട്ടികൊണ്ടുപോയ് കൊലപ്പെടുത്തി. എന്നിട്ടും പക തീരാതെ ഇയാള്‍ പ്രസാദിനേയും കുടുംബത്തെയും വേട്ടയാടുന്നു. പ്രസാദിനും കുടുംബത്തിനും ഡിപ്പാര്‍ട്ട്‌മെന്റ് സംരക്ഷണം നല്‍കുന്നു.

ദേവ എന്ന ധീരനായ ചെറുപ്പക്കാരന്‍ പോലീസ് ഓഫീസറാണ് ഇതിനായ് നിയോഗിക്കപ്പെടുന്നത്. ധന്‍രാജിനെ ഗുണ്ടകളുടെ സംഘത്തില്‍ നിന്നും പ്രസാദിനേയും ഭാര്യയേയും മകളേയും രക്ഷിക്കാനുള്ള ദേവയുടെ ധീരമായ പോരാട്ടങ്ങളുടെ ,ചെറുത്തുനില്‍പ്പിന്റെ സാഹസിക കഥപറയുന്ന ചിത്രമാണ് വീര.

തെലുങ്കിലെ സൂപ്പര്‍ഹിറ്റായ വീര ഓഗസ്റ്റില്‍ കേരളത്തിലെ തിയറ്ററുകളിലെത്തും. സൂര്യ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ പാട്ടുകള്‍ വിദേശത്താണ് ചിത്രീകരിച്ചത്. ഛായാഗ്രഹണം ചോട്ട കെ നായിഡുവാണ്.

English summary
Veera is a routine film blended with action, comedy and romance.Veera heads in the eighties kind of narration with a song-fight-comedy-song-fight type of treatment

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam