»   » ഒഴിവാക്കിയത് ഓസ്‌കാര്‍ ലഭിക്കുമെന്ന് പേടിച്ച്

ഒഴിവാക്കിയത് ഓസ്‌കാര്‍ ലഭിക്കുമെന്ന് പേടിച്ച്

Posted By:
Subscribe to Filmibeat Malayalam
Thilakan
റിയാദ്: തനിയ്ക്ക് ഓസ്‌കര്‍ ലഭിച്ചേക്കുമെന്ന പേടിമൂലമാണ് ഡാം 999 സിനിമയില്‍ നിന്ന് വിലക്കിയതെന്ന് നടന്‍ തിലകന്‍. അമ്മയുമായി ഒരു ഒത്തുതീര്‍പ്പുമുണ്ടായിട്ടില്ല. സംഘടനയുമായുള്ള പോരാട്ടം തുടരുമെന്നും തിലകന്‍ പറഞ്ഞു. റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് തിലകന്‍ ഇക്കാര്യം അറിയിച്ചത്.

സ്ത്രീകള്‍ക്കെതിരേയുളള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. ഇത് തെറ്റാണെന്ന് സമൂഹത്തിന് മുന്നില്‍ ചൂണ്ടിക്കാട്ടാന്‍ ഒരു കലാകാരന് കഴിയണം. എന്നാല്‍ എങ്ങനെ പണമുണ്ടാക്കാമെന്നത് മാത്രമാണ് ഇപ്പോഴത്തെ കലാകാരന്‍മാരുടെ ചിന്ത.

പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ യുവനടന്‍മാര്‍ ഉയരങ്ങള്‍ കീഴടക്കുമെന്നാണ് തന്റെ വിശ്വാസമെന്നും തിലകന്‍ പറഞ്ഞു.

English summary
Sohan Roy's might not have received the expected critical response, but there is one person who sounds mighty disappointed that he could not be a part of it. Its none other than actor Thilakan. It should be remembered that Sohan had waited for almost a week to make Thilakan part of his project. However his plans did not materialise, and Rajat Kapoor did the part instead.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam