»   » കമ്മ്യൂണിസ്റ്റുകാര്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം

കമ്മ്യൂണിസ്റ്റുകാര്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം

Posted By:
Subscribe to Filmibeat Malayalam
Thilakan
കോഴിക്കോട്: കോടീശ്വരന്മാരായ സൂപ്പര്‍ താരങ്ങളെ സൃഷ്ടിയ്ക്കുന്ന പണിയാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാരും അവരുടെ ഒരു മന്ത്രിയും ചെയ്യുന്നതെന്ന് നടന്‍ തിലകന്‍.

അലി അക്ബര്‍ സംവിധാനം ചെയ്യുന്ന 'അച്ഛന്‍' എന്ന സിനിമയുടെ പൂജാ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് തൊഴിലാളികളുടെയും പാവപ്പെട്ടവന്റെയും ഒപ്പം നിന്നിരുന്ന പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ഒരു തൊഴിലാളിയായ തന്നെ മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

അഭിയന തൊഴിലാളികളെ സഹായിക്കുകയെന്ന നിലപാടല്ല ഇത്തരം കമ്യൂണിസ്റ്റുകാരുടെയും മന്ത്രിയുടെയും പണി. താന്‍ ഒരു അഭിനയ തൊഴിലാളിയാണ്. അഭിനയത്തിന്റെ തുടക്കകാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് തൊഴിലാളികളെ സംരക്ഷിക്കുന്ന ചുമതലയാണ് ഉണ്ടായിരുന്നത്. ഇന്ന് അത്തരക്കാരെ വളര്‍ത്തലല്ല ഇവരുടെ ഉത്തരവാദിത്വം.

കെഎസ്ആര്‍.ടി.സിയെ തകര്‍ത്ത ഒരു മന്ത്രിയും അദ്ദേഹത്തിന്റെ മകനും എംഎല്‍എയുമായ രണ്ടാമനും ചേര്‍ന്ന് തന്നെ തകര്‍ക്കാന്‍ തുടക്കകാലം മുതലേ ശ്രമിച്ചിരുന്നു.


സിനിമയില്‍ അഭിനയിക്കാന്‍ 'അമ്മ'യുടെയോ ക്യാമറ പ്രവര്‍ത്തിക്കാന്‍ 'ഫെഫ്ക'യുടെയോ അനുമതി ആവശ്യമില്ല. അതിന് ഉദാഹരണമാണ് അലിഅക്ബറിന്റെ 'അച്ഛന്‍' എന്ന സിനിമ.

സംഭാഷണമില്ലാതെ അഭിനയിക്കാന്‍ എല്ലാ നടന്മാരെയും ഞാന്‍ വെല്ലുവിളിക്കുകയാണ്. പ്രേക്ഷകര്‍ക്ക് തന്നിലുള്ള വിശ്വാസമാണ് അച്ഛന്‍ എന്ന സിനിമയില്‍ അഭിനയിക്കാനുള്ള പ്രചോദനമെന്നും തിലകന്‍ പറഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam