»   » മലയാളത്തില്‍ വീണ്ടുമൊരു സ്‌പോര്‍ട്‌സ് മൂവി

മലയാളത്തില്‍ വീണ്ടുമൊരു സ്‌പോര്‍ട്‌സ് മൂവി

Posted By:
Subscribe to Filmibeat Malayalam
Clapboard
മലയാളത്തില്‍ സ്‌പോര്‍ട്‌സിന് പ്രാധാന്യം നല്‍കി കുറച്ചുചിത്രങ്ങളെ വന്നിട്ടുള്ളൂ. ഒരുമുത്തം മണിമുത്തം, ഗോള്‍, സ്പീഡ്ട്രാക്ക്, തുടങ്ങിയചിത്രങ്ങള്‍. ഇപ്പോള്‍ ട്രാക്ക് എന്നപുതിയ ചിത്രത്തിലൂടെ എബ്രഹാം ലിങ്കണ്‍, മുഴുനീളെ സ്‌പോര്‍ട്‌സ് മുഖ്യ പ്രമേയമാക്കുന്ന കഥപറയുന്നു.

നിര്‍ധനകുടുംബത്തില്‍ ജനിച്ച ജോ കായികരംഗത്ത് പ്രശസ്തിയിലേക്ക് കുതിച്ചുകൊണ്ടിരിക്കെ ഫീല്‍ഡിലെ എതിരാളി മയക്കു മരുന്നിനടിമപ്പെടുന്നതും വീണ്ടും പതിന്‍മടങ്ങ് ശക്തിയോടെ കായികരംഗത്തേക്ക് തിരിച്ചുവരികയും ചെയ്യുന്നു. ജോയുടെ പഠനത്തിന് എല്ലാ വിധം സഹായ വാഗ്ദാനങ്ങളുമായ് മുകുന്ദന്‍ എന്ന സ്‌പോണ്‍സറുണ്ട്.

പ്രിന്‍സിപ്പലും മാതാപിതാക്കളും പൂര്‍ണ്ണ പിന്തുണയായ് കൂടെയുണ്ട്. ഒപ്പം അവനെ ഇഷ്ടപ്പെടുന്ന അവന്റെ കൂട്ടുകാരിയും. കോളേജ് ഗ്രൌണ്ടുകളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. എറണാകുളത്തെ തേവര കോളേജ്, മഹാരാജാസ് കോളേജ്, ഉദ്യോഗമണ്ഡല്‍ ടോക് എച്ച് ഗ്രൌണ്ട്, കിംസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലായി ട്രാക്കിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.

പി.വി. ഫിലിംസിന്റെ ബാനറില്‍ കെ.പി.വേണു നിര്‍മ്മിക്കുന്ന ട്രാക്ക് എബ്രഹാം ലിങ്കണും, കെ.പി വേണുവും ചേര്‍ന്നാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം ശ്രീജിത്ത് മഞ്ചേരി,കല രാജേഷ് കല്പത്തൂര്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ സുമോദ് ശ്രീധര്‍ സംഗീതം നല്കുന്നു.

ജോയുടെ വേഷത്തില്‍ രാഹുല്‍ മാധവും, റോസിന്‍ കൂട്ടുകാരിയായും എത്തുന്നു. അനൂപ് മേനോന്‍, റിസബാവ, ബിജുക്കുട്ടന്‍, അനീഷ് മോനോന്‍, ശശികലിംഗ, ലിന്റു തോമസ്, രാജേന്ദ്രന്‍ ,പി. ശ്രീകുമാര്‍, ഗൗരി നമ്പ്യാര്‍, ശോഭ മോഹന്‍, ശ്രീധന്യ, എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഒറ്റ ഷെഡ്യൂളില്‍ 25 ദിവസം കൊണ്ടാണ് ചിത്രീകരണം പ്‌ളാന്‍ ചെയ്തിരിക്കുന്നത്. എബ്രഹാം ലിങ്കണ്‍, ഇതിനുമുമ്പ് സംവിധാനം ചെയ്ത മഴപെയ്യുമ്പോള്‍ പ്രത്യേകതകളുള്ള ലോ ബഡ്ജറ്റ് ചിത്രമായിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam