»   » ഉറുമി നെറ്റില്‍; വെബ്‌സൈറ്റിനെതിരെ പൃഥ്വിരാജ്

ഉറുമി നെറ്റില്‍; വെബ്‌സൈറ്റിനെതിരെ പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam
Urumi
സന്തോഷ് ശിവന്‍ ഒരുക്കിയ ദൃശ്യവിസ്മയം ഉറുമി അനധികൃതമായി ഡൗണ്‍ലോഡ് ചെയ്യാന്‍ അവസരമൊരുക്കിയ വെബ്‌സൈറ്റിനെതിരെ ചിത്രത്തിലെ നായകനും നിര്‍്മ്മാതാവുമായ പൃഥ്വിരാജ് രംഗത്ത്. നെറ്റില്‍ ഉറുമി ലഭ്യമാണെന്ന് അറിഞ്ഞ പൃഥ്വി ഇക്കാര്യം കാണിച്ചുകൊണ്ട് സൈബര്‍ സെല്ലിന് പരാതി നല്‍കുകയായിരുന്നുവെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്വേഷണത്തില്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള ഒറാക്കിള്‍ കമ്പനിയില്‍ വെബ് ഡിസൈനറായ ജോണ്‍ കൊടിയന്‍ എന്നയാളുടെ പേരിലാണ് ഈ വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തി.

ആഷ്മാജിക് ഡോട്ട് കോം എന്ന സൈറ്റിലാണ് ഉറുമി ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം നല്‍കിയിരിക്കുന്നത്. വെബ് സൈറ്റില്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ കൊടുത്തിരിക്കുന്നത് പൃഥ്വിരാജന്റെ ശ്രദ്ധയില്‍ത്തന്നെയാണ് പെട്ടത്. തുടര്‍ന്ന് പൃഥ്വിയ്ക്കുവേണ്ടി അമ്മ മല്ലിക സുകുമാരനാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലെത്തിയ മല്ലികാ സുകുമാരന്‍ ഐ.ജി. ആര്‍. ശ്രീലേഖയ്ക്കാണ് ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് ശ്രീലേഖയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡി.ഐ.ജി. എസ്. ശ്രീജിത്തിനും ഹൈടെക് സെല്ലിനും പരാതി നല്‍കി.

എറണാകുളം സൈബര്‍സെല്ലിലെ എസ്.ഐ. ഫ്രാന്‍സീസ് പെരേരയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമേരിക്കയിലാണെന്ന് തെളിഞ്ഞു.

പൃഥ്വിരാജ് അമേരിക്കയിലെ സുഹൃത്തുക്കള്‍ വഴി നടത്തിയ അന്വേഷണത്തില്‍ വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്ത ജോണ്‍ കൊടിയന്‍ എന്നൊരാള്‍ ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്കെതിരെ അഞ്ചു കോടി രൂപ നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി മല്ലികാ സുകുമാരന്‍ അറിയിച്ചു.

സിനിമകളുടെ പകര്‍പ്പുകള്‍ കേരളത്തില്‍ നിന്നും ദുബായില്‍ നിന്നുമാണ് അമേരിക്കയില്‍ വരെ എത്തുന്നതെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ ഡൗണ്‍ലോഡ്‌ചെയ്യാന്‍ അവസരമൊരുക്കുന്ന വെബ്‌സൈറ്റുകളുടെ ലിങ്കുകള്‍ പ്രചരിപ്പിക്കുന്നവരേയും പോലീസ് തിരയുന്നുണ്ട്.

എന്നാല്‍ ആഷ്മാജിക്ക് എന്ന വൈബ്‌സൈറ്റില്‍ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. ചിത്രം ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം നല്‍കിയത് മറ്റൊരു വെബ്‌സൈറ്റാണെന്നാണ് ഇതില്‍ ആരോപിക്കുന്നത്.

English summary
Actor Prithviraj filed a petition with Cyber police, against a website which was provide a link for download the movie Urumi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam