ഹോളിവുഡ് സ്‌റ്റൈലില്‍ ഉറുമി പോസ്റ്റര്‍

ആറ്റുകാലമ്മയ്ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ടുള്ള ഉറുമിയുടെ പോസ്റ്ററുകള്‍ സിനിമയെപ്പറ്റിയുള്ള പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുകയാണ്.
ഇന്ത്യയിലെ നമ്പര്‍വണ്‍ സ്റ്റാറുകള്‍ അണിനിരക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് വിശേഷിപ്പിയ്ക്കുന്നത്. മാര്‍ച്ച് ആദ്യവാരം കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ വെച്ച് ഉറുമിയുടെ ഓഡിയോ പുറത്തിറക്കും.
ഷൂട്ടിങ് പൂര്‍ത്തിയായ സിനിമയുടെ എഡിറ്റിങ് മുംബൈയില്‍ പുരോഗമിയ്ക്കുകയാണ്. ഉറുമിയുടെ ട്രെയിലറുകള്‍ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. നാല് ഭാഷകളിലായി മാര്‍ച്ച് 31ന് ഉറുമി തിയറ്ററുകളിലെത്തും.


Click it and Unblock the Notifications











