»   » ഒറിജിനലില്ലെന്ന വെല്ലുന്ന വ്യാജസിഡികള്‍ വിപണിയില്‍

ഒറിജിനലില്ലെന്ന വെല്ലുന്ന വ്യാജസിഡികള്‍ വിപണിയില്‍

Posted By:
Subscribe to Filmibeat Malayalam
സംസ്ഥാനത്ത് വീണ്ടും വ്യാജസിഡി മാഫിയയുടെ വിളയാട്ടം. റിലീസിന് മുമ്പേ സിനിമകളുടെ വ്യാജസിഡികള്‍ വിപണിയിലെത്തിച്ചാണ് വ്യാജസിഡി മാഫിയ ആഞ്ഞടിയ്ക്കുന്നത്. കഴിഞ്ഞയാഴ്ച കോഴിക്കോട്ട് നടന്ന റെയ്ഡില്‍ പുതിയ മോഹന്‍ലാല്‍ ചിത്രം ലോക്പാലിന്റെ വ്യാജസിഡി ഉള്‍പ്പെടെ റിലീസ് കാത്തിരിയ്ക്കുന്ന സിനിമകളുടെ വ്യാജകോപ്പികളാണ് പിടിച്ചെടുത്തത്.

റെയ്ഡില്‍ കണ്ടെത്തിയ രണ്ടായിരത്തോളം വ്യാജ സിഡികളില്‍ നീ കോ ഞാ ചാ എന്ന സിനിമയുടെയും അന്യ ഭാഷകളിലുള്ള വ്യാജ സിഡികളും ഉള്‍പ്പെടുന്നു. നേരത്തെ തിയറ്റര്‍ പ്രിന്റുകള്‍ പുറത്തിറക്കായിയിരുന്നു വ്യാജസിഡി മാഫിയ വിലസിയിരുന്നത്.

എന്നാല്‍ ആന്റി പൈറസി സെല്ലിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായതോടെ ഇതിന് ഒരുപരിധി വരെ തടയിടാന്‍ കഴിഞ്ഞു. എന്നാലിതിനെയെല്ലാം കവച്ചുവെയ്ക്കുന്ന പുതിയ തന്ത്രങ്ങളുമായാണ് വ്യാജസിഡി മാഫിയ ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. പുറത്തിറങ്ങിയ ഒറിജിനല്‍ ഡിവിഡികളുടെയും വിസിഡികളുടെയും പകര്‍പ്പുകള്‍ വില്‍ക്കുകയാണ് പുതിയ തന്ത്രം.

വ്യാജനേത് ഒറിജിനലേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ സിഡികള്‍ പുറത്തിറക്കുകയാണ് വ്യാജസിഡി മാഫിയ,
മ്പനി ഇറക്കിയിട്ടുള്ള സിഡികളുടെ കവറുകള്‍ക്ക് മുകളിലുള്ള കവറിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്താണ് തട്ടിപ്പ്. ഫോട്ടോസ്റ്റാറ്റ് മറ്റൊരു ബോക്‌സില്‍ ഉള്‍പ്പെടുത്തും.

പക്ഷേ ബോക്‌സിന് അകത്ത് ഒര്‍ജിനല്‍ സിഡിയുടെ പകര്‍പ്പായിരിക്കും ഉണ്ടാവുക. എന്നാല്‍ വിലയില്‍ മാറ്റമുണ്ടാവില്ല. ഇതിലൂടെ കൊള്ള ലാഭമാണ് സിഡി വില്‍പ്പനക്കാരന് ലഭിക്കുക. ഒറിജിനല്‍ ഡിവിഡിയ്ക്ക് 125 രൂപ വരെ വില വരുമ്പോള്‍ ഡ്യൂപ്ലിക്കേറ്റ് നിര്‍മിയ്ക്കാന്‍ 20 വരെ മാത്രമേ ചെലവ് വരൂ. ഇതൊന്നുമറിയാതെ സാധാരണക്കാര്‍ വ്യാജന്‍ വാങ്ങുന്നതോടെ ഒരൊറ്റ സിഡിയിലൂടെ നൂറ് രൂപയുടെ ലാഭമാണ് വ്യാജസിഡി മാഫിയയുടെ കൈയിലെത്തി ചേരുക. മമ്മൂട്ടിയുടെ ജവാന്‍ ഓഫ് വെള്ളിമലയുടെ ഇത്തരം വ്യാജസിഡികള്‍ റെയ്ഡില്‍ കണ്ടെത്തിയിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam