twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹലോ വന്‍വിജയത്തിലേക്ക്

    By Super
    |

    മദ്യപാനിയായ അഭിഭാഷകന്റെ റോളില്‍ ഒട്ടേറെ കോമഡി നമ്പരുകളുമായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ഹലോ സൂപ്പര്‍ഹിറ്റിലേക്ക് നീങ്ങുകയാണെന്നാണ് ചിത്രത്തിന്റെ ആദ്യ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. പ്രേക്ഷകരെ കയ്യിലെടുക്കുന്ന മാനറിസങ്ങളും ആരാധകരെ തൃപ്തരാക്കുന്ന ഹീറോയിസവുമായി മോഹന്‍ലാല്‍ നിറഞ്ഞുനില്‍ക്കുന്ന ഈ ചിത്രം കനത്ത മഴയ്ക്കിടയിലും തിയേറ്ററുകളില്‍ നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചുവരുന്നത്.

    തോരാതെ പെയ്യുന്ന മഴയെ കാര്യമാക്കാതെ ഹലോ കാണാനായി നീണ്ട ക്യൂ നില്‍ക്കുന്ന പ്രേക്ഷകരെയാണ് എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലും കാണുന്നത്. ഹലോ പ്രദര്‍ശിപ്പിക്കുന്ന മിക്ക തിയേറ്ററുകളിലും ചിത്രം ഹൗസ് ഫുള്ളായാണ് ഓടുന്നത്. ജൂലൈയിലെ പ്രതികൂല കാലാവസ്ഥ ചിത്രത്തിന്റെ പ്രദര്‍ശന വിജയത്തെ ഒട്ടും ബാധിച്ചിട്ടില്ല.

    അഡ്വ.ശിവരാമന്‍ എന്ന അഭിഭാഷകനായാണ് മോഹന്‍ലാല്‍ ഹലോയില്‍ പ്രത്യക്ഷപ്പെടുന്നത്. കോടതിയില്‍ ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ബാറില്‍ ചെലവഴിക്കുന്ന മദ്യപാനിയായ അഭിഭാഷകന്‍. ശിവരാമന്റെ വിക്രിയകള്‍ക്ക് കൂട്ടുനില്‍ക്കാനായി ജഗതി അവതരിപ്പിക്കുന്ന ചാക്കോ എന്ന കഥാപാത്രവും. ഇരുവരും ചേര്‍ന്ന് ഒട്ടേറെ രസകരമായ മുഹൂര്‍ത്തങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

    മോഹന്‍ലാല്‍-ജഗതി ജോഡിക്കു പുറമെ ചിരിമൂഹൂര്‍ത്തങ്ങള്‍ക്ക് കൊഴുപ്പു പകരാന്‍ സലിം കുമാറും സുരാജ് വെഞ്ഞാറമ്മൂടുമുണ്ട്. ഇവരെല്ലാം ചേര്‍ന്ന് കൊഴുപ്പിക്കുന്ന മുഹൂര്‍ത്തങ്ങളുമായി നിറ‍ഞ്ഞുനില്‍ക്കുമ്പോള്‍ ഹലോ എല്ലാ അര്‍ത്ഥത്തിലും പ്രേക്ഷകരെ രണ്ടര മണിക്കൂര്‍ രസിപ്പിക്കുന്ന ഒരു ചിത്രമായി മാറുന്നു.

    56 റിലീസിംഗ് കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചുവരുന്നത്. ഈ തിയേറ്ററുകളിലെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഹലോ ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളിലൊന്നായിരിക്കുമെന്നാണ്. പ്രേക്ഷകരെ ആദ്യന്തം രസിപ്പിക്കുന്ന ചിത്രങ്ങളായ പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം എന്നിവയുടെ ട്രാക്കില്‍ തന്നെയാണ് റാഫി മെക്കാര്‍ട്ടിന്‍ ഹലോയും ഒരുക്കിയിരിക്കുന്നത്. രണ്ടര മണിക്കൂര്‍ നേരം കൊല്ലിയായ ഒരു വിനോദചിത്രത്തിനു വേണ്ട എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ട്.

    കുടുംബപ്രേക്ഷകര്‍ക്ക് രുചിക്കാത്ത വിധത്തിലുള്ള ചില പ്രയോഗങ്ങള്‍ സംഭാഷണങ്ങളില്‍ മുഴച്ചുനില്‍ക്കുന്നുണ്ടെങ്കിലും അത് ചിരിയുടെ മാലപ്പടക്കമാണ് തിയേറ്ററുകളില്‍ സൃഷ്ടിക്കുന്നത്. മോഹന്‍ലാലിന്റെ സാന്നിധ്യവും ആദ്യന്തം കണ്ടിരിക്കാവുന്ന എന്റര്‍ടെയ്നര്‍ എന്ന ലേബലും കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള ഘടകങ്ങളാണ്.

    Read more about: mohanlal jagathi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X