»   »  മികച്ച സംവിധായകന്‍ ലാല്‍ ജോസോ ആഷിഖോ?

മികച്ച സംവിധായകന്‍ ലാല്‍ ജോസോ ആഷിഖോ?

Posted By: നിര്‍മല്‍
Subscribe to Filmibeat Malayalam
Lal Jose-Ashik Abu
ചെയ്ത മൂന്നു ചിത്രങ്ങളും ശ്രദ്ധേയമാക്കി ലാല്‍ജോസ് 2012 സ്വന്തമാക്കി. നിര്‍മാതാവിന്റെ റോളില്‍ കൂടി തിളങ്ങാന്‍ ലാല്‍ജോസിനു സാധിച്ചു. സ്പാനിഷ് മസാല, ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മില്‍ എന്നിവയാണ് ഈ വര്‍ഷം ലാല്‍ജോസ് മലയാളിക്കു സമ്മാനിച്ചത്. ദിലീപും ബെന്നി പി. നായരമ്പലവും ലാല്‍ജോസും ചെറിയൊരു ഇടവേളയ്ക്കു ശേഷം ഒന്നിച്ച സ്പാനിഷ് മസാലയാണ് ഈ വര്‍ഷം ആദ്യമെത്തിയ ലാല്‍ജോസ് ചിത്രം. സ്‌പെയിനിലെത്തുന്ന മലയാളി അവിടുത്തെ കൊട്ടാരത്തില്‍ ഷെഫ് ആകുന്നതായിരുന്നു കഥ. ദിലീപും ബിജുമേനോനും കുഞ്ചാക്കോ ബോബനുമായിരുന്നു ചിത്രത്തെ വിജയമാക്കിയത്.

ലാല്‍ജോസ് എല്‍ജെ ഫിലിംസിന്റെ ബാനറില്‍ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു ഫഹദ് ഫാസിലിന്റെ ഡയമണ്ട് നെക്ലേസ്. സംവൃത സുനില്‍ ആയിരുന്നു നായിക. ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറം തിരക്കഥയെഴുതിയ ചിത്രം ദുബായ് പശ്ചാത്തലത്തിലൊത്തിരിക്ക ന്യൂജനറേഷന്‍ ചിത്രമായിരുന്നു. വന്‍വിജയമാണ് ഈ ചിത്രം ലാല്‍ജോസിനു സമ്മാനിച്ചത്. പൃഥ്വിരാജിന്റെയും പ്രതാപ് പോത്തന്റെയും വന്‍ തിരിച്ചുവരവിനു കളമൊരുക്കിയ അയാളും ഞാനും തമ്മില്‍ ഈ വര്‍ഷമെത്തിയ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. രണ്ടുതലമുറയിലെ ഡോക്ടര്‍മാരുടെ ബന്ധങ്ങളുടെ കഥയാണ് സഞ്ജയ്-ബോബി ടീം എഴുതിയത്. സംവൃത സുനില്‍, റിമാ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവരായിരുന്നു പ്രധാന താരങ്ങള്‍.

ലാല്‍ജോസിനു ശേഷം നേട്ടമുണ്ടാക്കിയത് ആഷിക് അബു തന്നെ. 22 ഫീമെയില്‍ കോട്ടയം, ടാ തടിയാ എന്നിങ്ങനെ വ്യത്യസ്ത പ്രമേയങ്ങളിലൂടെ ന്യൂജനറേഷന്‍ ചിത്രങ്ങളുടെ അമരക്കാരന്‍ താന്‍ തന്നെയെന്ന് ആഷിക് അബു തെളിയിച്ചത്. നായകന്റെ ലിംഗം ചേദിക്കുന്ന നായികയെ അവതരിപ്പിക്കാന്‍ ധൈര്യം കാട്ടിയെന്നതാണ് 22 എഫ്‌കെയുടെ പ്രത്യേകത. ഫഹദ് ഫാസിലിന്റെ കഴിവ് പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ സ ാധിച്ചു. റിമാ കല്ലിങ്കലിന്റെ ജീവിതത്തില്‍ വന്‍ നേട്ടമാണ് ചിത്രം സമ്മാനിച്ചത്. ടാ തടിയാ എന്ന ചിത്രത്തിന്റെ പേരിടലില്‍ തന്നെ ആഷിക് അബു പുതിയ ചിത്രം കൊണ്ട് ശ്രദ്ധേയനായി. ഇതും ആരും പറയാന്‍ മടിക്കുന്ന പ്രമേയമായിരുന്നു. തടിയന്റെ പ്രണയം ഗംഭീരമാക്കി ശേഖര്‍ മേനോന്‍ മലയാളിയുടെ ഇഷ്ട തടിയനായി.

മൂന്നു ചിത്രങ്ങളൊരിക്കിയെങ്കിലും ട്രിവാന്‍ഡ്രം ലോഡ്ജിന്റെ ഉഗ്രന്‍ വിജയമാണ് വി.കെ. പ്രകാശിനു ഈ വര്‍ഷം ഗുണം ചെയ്തത്. കര്‍മയോഗി, പോപ്പിന്‍സ് എന്നീ ചിത്രങ്ങള്‍ തിയറ്ററില്‍ ശ്രദ്ധേയമായില്ല. കര്‍മയോഗി ഓഫ് ബീറ്റ്ചിത്രമായിരുന്നു. എന്നാല്‍ ട്രിവാന്‍ഡ്രം ലോഡ്ജിന്റെ വിജയത്തിനു തൊട്ടുപിന്നാലെയെത്തിയ പോപ്പിന്‍സിന്റെ പരാജയം വന്‍ തിരിച്ചടിയായി. ആരും പറയാന്‍ മടിക്കുന്ന ഡയലോഗുകള്‍ കൊണ്ടാണ് ട്രിവാന്‍ഡ്രം ലോഡ്ജ് ശ്രദ്ധേയമായത്. ചിത്രം വന്‍ വിജയമായെങ്കിലും സല്‍കീര്‍ത്തിയല്ല സംവിധായകനും താരങ്ങള്‍ക്കും സമ്മാനിച്ചത്. തിരക്കഥാകൃത്ത് അനൂപ് മേനോനായിരുന്നു കൂടുതല്‍ ആരോപണത്തിനു വിധേയനായത്.

ഗ്രാന്‍ഡ് മാസ്റ്റര്‍, ഐലവ് മി എന്നീ ചിത്രങ്ങളൊരുക്കിയ ബി. ഉണ്ണികൃഷ്ണന് ലാല്‍ചിത്രമായ ഗ്രാന്‍ഡ് മാസ്റ്റര്‍ വന്‍ നേട്ടമുണ്ടാക്കികൊടുത്തു. ഐലവ് മി ക്രിസ്മസിനു തിയറ്ററില്‍ എത്തിയിട്ടേ ഉള്ളൂവെങ്കിലും വന്‍ചിത്രങ്ങള്‍ക്കിടയില്‍പ്പെട്ട് ഈ ചിത്രം ശ്രദ്ധിക്കപ്പെടാതെ പോകാനാണു സാധ്യത.

English summary
Who is the best director? Ashik abu or laljose?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam