twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിഷുവിന് ശേഷം ഗ്രാന്റ് മാസ്റ്ററിന്റെ ഗെയിം

    By Ajith Babu
    |
    <ul id="pagination-digg"><li class="previous"><a href="/news/2012-vishu-movies-ready-for-release-5-aid0032.html">« Previous</a>

    വമ്പന്‍ സിനിമകള്‍ ഉണ്ടെങ്കിലും ലാലേട്ടനില്ലാതെ എന്ത് വിഷുവെന്ന് കരുതുന്ന വലിയൊരു വിഭാഗം പ്രേക്ഷകര്‍ ഇവിടെയുണ്ട്. അവര്‍ക്ക് ആശ്വാസമായി കുറച്ചുവൈകിയാണെങ്കിലും ഒരു ചിത്രം തിയറ്ററുകളിലെത്തും. മാടമ്പിയെന്ന സൂപ്പര്‍ഹിറ്റിന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ഗ്രാന്റ് മാസ്റ്റര്‍ ഏപ്രില്‍ 27ന് തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

    Grand Master

    വിഷു കണക്കാക്കി ഒരുക്കിയ മോഹന്‍ലാല്‍ സിനിമയായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ സിനിമയുടെ റിലീസ് വൈകുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ പൊലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുവെന്നത് തന്നെയാണ് ഗ്രാന്റ് മാസ്റ്ററിന്റെ ഹൈലൈറ്റുകളിലൊന്ന്. ചന്ദ്രശേഖരനെന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

    ചന്ദ്രശേഖരന്‍ അതിസമര്‍ഥനായ ഒരു ചെസ് കളിക്കാരന്‍ കൂടിയാണ്. എന്നാല്‍ ഇപ്പോള്‍ തന്റെ വ്യക്തി ജീവിതത്തില്‍ അദ്ദേഹത്തിന് കരുക്കള്‍ നീക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരിക്കുന്നു. ഭാര്യ ദീപ്തിയും ഏകമകള്‍ ദക്ഷയുമാണ് ചന്ദ്രശേഖരന്റെ കുടുംബം. ദീപ്തി പ്രശസ്തയായ ക്രിമിനല്‍ ലോയറാണ്.

    സന്തോഷകരമായ ഇവരുടെ ജീവിതത്തില്‍ എവിടെയൊക്കെയോ താളപ്പിഴകള്‍ വന്നു ചേരുന്നു. അതുകൊണ്ടു തന്നെ ചന്ദ്രശേഖരനും ദീപ്തിയും വിവാഹമോചനത്തിന്റെ വക്കിലാണ്. ഈ പ്രശ്‌നം ചന്ദ്ര;ശേഖരന്റെ ഔദ്യോഗിക ജീവിതത്തെയും സാരമായി ബാധിച്ചു. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നിന്നും ചന്ദ്രശേഖരന്‍ മുഖം തിരിച്ചു തുടങ്ങി. ഒരുകാലത്ത് സമര്‍ഥനായ പോലീസ് ഓഫീസറായിരുന്ന ചന്ദ്രശേഖരന്റെ ഇന്നത്തെ അവസ്ഥയില്‍ എല്ലാവര്‍ക്കും വലിയ സഹതാപമുണ്ടായിരുന്നു.

    ചന്ദ്രശേഖരനെ ഈ പ്രശ്‌നങ്ങളില്‍ നിന്നും പുറത്തുകൊണ്ടുവരണമെന്ന് എ.ഡി.ജി.പി ഫെര്‍ണാണ്ടസ് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ പ്രേരണയാല്‍ ചന്ദ്രശേഖരന് വലിയൊരു ദൗത്യം ഏറ്റെടുക്കേണ്ടി വരുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഗ്രാന്റ് മാസ്റ്ററിനെ മുന്നോട്ടു കൊണ്ടുപോകുന്നത്.

    മോഹന്‍ലാലിനൊപ്പം നരേന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. പ്രിയാമണിയാണ് ചിത്രത്തിലെ നായിക. ദീപ്തിയെ പ്രിയാമണി പ്രതിനിധീകരിക്കുന്നു. ദേവന്‍, സിദ്ദിഖ്, ബാബു ആന്റണി, ജഗതി, മിത്രാ കുര്യന്‍, റോമ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

    ഓണക്കാലത്തിന് ശേഷം മോളിവുഡില്‍ ഏറ്റവുമധികം ബിസിനസ്സ് നടക്കുന്ന വിഷു സീസണില്‍ തിയറ്ററുകളിലെത്തുന്ന സിനിമകള്‍ വിപണിയുടെ മുന്നോട്ടുള്ള ഗതി തന്നെ നിര്‍ണയിക്കുമെന്നുറപ്പാണ്.
    അടുത്ത പേജില്‍

    ചിരിച്ചു മറിയാന്‍ കോബ്ര

    <ul id="pagination-digg"><li class="previous"><a href="/news/2012-vishu-movies-ready-for-release-5-aid0032.html">« Previous</a>

    English summary
    Four films in Malayalam lined up for this year's Vishu season. Though schedules get changed quite frequently, here is a look at the four, aimed at family audiences during the summer Vishu vacation
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X