»   » ലാല്‍ജോസ് വീണ്ടും സെഞ്ച്വറി അടിക്കുന്നു

ലാല്‍ജോസ് വീണ്ടും സെഞ്ച്വറി അടിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ഈ വര്‍ഷത്തെ നൂറാമനാകാന്‍ പോകുകയാണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും. റിലീസ് ചെയ്ത ചിത്രങ്ങളുടെ എണ്ണത്തില്‍ റെക്കോര്‍ഡുകളിലേക്കു കുതിക്കുന്ന 2013. ഓഗസ്റ്റ് തുടക്കമായപ്പോഴേക്കും നൂറു ചിത്രങ്ങള്‍ റിലീസ് ചെയ്തു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു നൂറാം ചിത്രം പുറത്തു വന്നത്.

ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയുമാണ് ഈ വര്‍ഷത്തെ നൂറാം ചിത്രം. 97 ചിത്രങ്ങളാണ് ഇതുവരെ റിലീസ് ചെയ്തത്. 98 മമ്മൂട്ടിയുടെ കടല്‍ കടന്നൊരു മാത്തുക്കുട്ടിയാണ്. 99 ദുല്‍ക്കറിന്റെ നീലാകാശവും പച്ചക്കടലും ചുവന്ന ഭൂമിയും.

Pullippulikalum Aattinkuttiyum

കഴിഞ്ഞ വര്‍ഷവും നൂറാം ചിത്രം ലാല്‍ജോസിന്റെതു തന്നെയായിരുന്നു. പൃഥ്വിരാജ് നായകനായ അയാളും ഞാനും തമ്മില്‍. ഈ വര്‍ഷവും ലാല്‍ജോസ് തന്നെയെത്തുന്നതില്‍ കൗതുകമുണ്ട്. ഇത്തവണ നൂറാമനാകുന്ന പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും നമിത പ്രമോദുമാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്രം ആഗസ്ത് ഒന്‍പതാം തീയതിയാണ് തിയറ്ററിലെത്തുക.

ഇര്‍ഷാദ്, ഷിജു, ജിജോ എന്നിവരാണ് കുഞ്ചാക്കോ ബോബന്റെ സഹായികളായി സിനിമയിലെത്തുന്ന മറ്റ് താരങ്ങള്‍. പൂര്‍ണമായും കോമഡിയുടെ ട്രാക്കിലാണ് ലാല്‍ജോസ് ചിത്രമൊരുക്കിയിരിക്കുന്നത്. സിന്ധുരാജിന്റെതാണ് തിരക്കഥ. സുരാജ്, ഹരിശ്രീ അശോകന്‍, തെസ്‌നിഖാന്‍ എന്നിവരാണ് കോമഡിയുടെ ചുക്കാന്‍ പിടിക്കുന്നത്. വില്ലനായി ഷമ്മി തിലകനും.

English summary
In 2013 centurial film is Lal Jose's Pullippulikalum Aattinkuttiyum
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam