twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൂതറ, പെരുച്ചാഴി, ഫ്രോഡ്...മോഹന്‍ലാലിന് അറംപറ്റിയ പേരുകള്‍??

    By Aswathi
    |

    കഴിഞ്ഞ വര്‍ഷം ഏറെ പ്രയാസത്തോടെ നോക്കിയിരിക്കുകയായിരുന്നു മമ്മൂട്ടി ആരാധകര്‍. ചെയ്യുന്ന ചിത്രങ്ങളെല്ലാം പരാജയങ്ങള്‍. കഴിഞ്ഞ വര്‍ഷം മമ്മൂട്ടി ഫാന്‍സ് ഇരുന്നതുപോലെയാണ് ഇപ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സ് ഇരിക്കുന്നത്. ഇതൊരിക്കലും ഒരു താരതമ്യമല്ല, ഒരു ഓര്‍പ്പെടുത്തല്‍ മാത്രമാണ്. സിനിമകളുടെ പേര് മോഹന്‍ലാലിന് അറംപറ്റിയത് പോലെയായിപ്പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

    ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ വിജയവുമായാണ് മോഹന്‍ലാല്‍ 2014 തുടങ്ങിയത്. രണ്ട് മൂന്ന് മാസം ദൃശ്യത്തിന്റെ വിജയാഘോഷം തുടര്‍ന്നുകൊണ്ടേയിരുന്നു. 2012 ലെ സ്പിരിറ്റ്, റണ്‍ ബേബി റണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ഫാന്‍സിന് ആഘോഷിക്കാന്‍ കിട്ടിയ ഒരു ചിത്രം കൂെടയായിരുന്നു ദൃശ്യം. സ്പരിറ്റിനും റണ്‍ബേബിയ്ക്കും ശേഷം കാര്യമായതൊന്നും മോഹന്‍ലാലില്‍ സംഭവിച്ചിരുന്നില്ല.

    mohanlal

    കര്‍മ്മയോദ്ധ, ലോക്പാല്‍, റെഡ് വൈന്‍, ലേഡീസ് ആന്റ് ജെന്റില്‍മാന്‍, ഗീതാഞ്ജലി തുടങ്ങിയ ചിത്രങ്ങളെല്ലാം ശരാശരിയും അതില്‍ താഴെയുമായിരുന്നു. ദൃശ്യത്തിലൂടെ പഴയ മോഹന്‍ലാല്‍ തിരിച്ചുവരുന്നു എന്ന് ആശിച്ച മോഹന്‍ലാല്‍ ഫാന്‍സിനെ തലയിലേക്ക് ഇടിത്തീ പോലെയാണ് മിസ്റ്റര്‍ ഫ്രോഡ് വീണത്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും വിതരണക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം ഒടുവില്‍ ഒത്തിരി പ്രശ്‌ന പരിഹാരത്തിന് ശേഷമാണ് മിസ്റ്റര്‍ ഫ്രോഡ് തിയേറ്ററിലെത്തിയത്. അത് വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിപ്പോയി.

    ബാംഗ്ലൂര്‍ ഡെയ്‌സ്, 1983, ഓം ശാന്തി ഓശാന, ഹൗ ഓള്‍ഡ് ആര്‍ യു എന്നീ ചിത്രങ്ങളുടെയൊക്കെ കുത്തൊഴുക്കില്‍ മിസ്റ്റര്‍ ഫ്രോഡിനെ ആരും ശ്രദ്ധിച്ചതേയില്ല. അപ്പോഴാണ് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കൂതറയിലൂടെ ലാലിന്റെ രണ്ടാമത്തെ വരവ്. കുറച്ച് യുവാക്കള്‍ക്കൊപ്പം ലാല്‍ എത്തുന്നു എന്നുള്ളതുകൊണ്ട് അല്പം പ്രതീക്ഷയോടെയാണ് കൂതറയെ കാത്തിരുന്നത്. പക്ഷെ സിനിമ ഇറങ്ങിയപ്പോള്‍ കാത്തിരുന്നവര്‍ കൂതറകളായിപ്പോയി. അതും പൊട്ടി.

    അതിനിടയില്‍ തമിഴ് ഇളയദളപതിയ്‌ക്കൊപ്പം ജില്ല എന്ന തമിഴ് ചിത്രം വന്നിരുന്നു. ദൃശ്യത്തിന്റെ വിജയത്തിലെ തുടര്‍ച്ചയെന്നോളം ജില്ലയ്ക്കും ഇത്തിരി കിട്ടി. രണ്ട് ഇന്റസ്ട്രിയിലെ സൂപ്പര്‍സ്റ്റാറുകള്‍ ഒന്നിച്ചു എന്ന നിലയില്‍ അല്പം സ്വീകാര്യത ജില്ലയ്ക്ക് ലഭിച്ചിരുന്നു. പക്ഷെ മോഹന്‍ലാലിനെയും വിജയ് യെയും പോലുള്ള രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ഒന്നിച്ചപ്പോഴുള്ള ചിത്രം എന്ന് കേട്ടപ്പോള്‍ ഇതിലും അല്പം കൂടിയതെന്തോ പ്രേക്ഷകര്‍ പ്രതീക്ഷിച്ചു. ശരാശരി വിജയത്തില്‍ താഴെമാത്രമാണ് ജില്ലയുടെയും സ്ഥാനം.

    പിന്നെ വന്നതാണ് അരുണ്‍ വൈദ്യനാഥിന്റെ പെരുച്ചാഴി. മോഹന്‍ലാല്‍ ഫാന്‍സിന് കണ്ടിരിക്കാവുന്ന ചില പൊടിക്കൈകളെല്ലാം ഉണ്ടായിരുന്നു എന്നത് മാറ്റി നിര്‍ത്തിയാല്‍ മറ്റൊന്നും പെരുച്ചാഴിയിലും ഉണ്ടായിരുന്നില്ല. മോഹന്‍ലാല്‍ എന്ന മഹാനടനില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിയ്ക്കുന്നത് ഇതല്ലെന്ന് പറയിപ്പിക്കുകയായിരുന്നു ഈ വര്‍ഷം ഇറങ്ങിയ മൂന്ന് ചിത്രങ്ങളും. പ്രതീക്ഷയോടെ കാത്തിരിക്കുന്നു ലാലിന്റെ മറ്റൊരു തിരിച്ചുവരവിനായി.

    English summary
    2014 is a bad year of super star Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X