TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ജോഷിയുടെ ശിഷ്യനൊപ്പം മമ്മൂട്ടി
പുതിയൊരു സംവിധായകനെ കൂടി മമ്മൂട്ടി രംഗത്തുകൊണ്ടുവരുന്നു. ജോഷിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന ജമാലിന്റെ ചിത്രത്തിലാണ് മമ്മൂട്ടി നായകനാകുന്നത്. മിലന് ജലീല്‍ നിര്‍മിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് ജമാല്‍ ത ന്നെയാണ്.
ഈ വര്‍ഷം നാലാമത്തെ പുതുമുഖ സംവിധായകനെയാണ് മമ്മൂട്ടി പരീക്ഷിക്കുന്നത്. പ്രമോദ് പയ്യന്നൂരിന്റെ ബാല്യകാലസഖി, ഷിബു ഗംഗാധരന്റെ പ്രെയ്സ് ദ് ലോര്‍ഡ്, അജയ് വാസുദേവിന്റെ രാജാധിരാജ എന്നീ ചിത്രങ്ങളാണ് പുതുമുഖ സംവിധായകര്‍ക്കൊപ്പം മമ്മൂട്ടി അഭിനയിച്ചത്. ഇതില്‍ ആദ്യ രണ്ടു ചിത്രങ്ങള്‍ തിയേറ്ററിലെത്തി ഒരു നേട്ടവുമുണ്ടാക്കാതെ പോയി. ഇനി അജയ് വാസുദേവിന്റെ രാജാധിരാജയാണ് റിലീസ് ചെയ്യാനുള്ളത്. ഓണത്തിനു മുന്‍പ് തന്നെ ചിത്രം തിയേറ്ററും. ഇതില്‍ ലക്ഷ്മി റോയിയാണ് മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്നത്. സിബിയും ഉദയനുമാണ് കഥയും തിരക്കഥയും.

ഏറെക്കാലമായി ജമാല്‍ ജോഷിക്കൊപ്പം പ്രവര്‍ത്തിക്കുന്നു. ജോഷിയുടെ അസോസിയേറ്റ് ആയിരുന്ന ഒട്ടേറെപേര്‍ മലയാള സിനിമയില്‍ സംവിധായകരായിട്ടുണ്ടെങ്കിലും ആര്‍ക്കും കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ജോഷി ചെയ്യുന്നതുപോലെയൊരു ചിത്രം തന്നെയാണ് ജമാലും ഒരുക്കുന്നത്. ഫാമിലി ത്രില്ലറാണ് തന്റെ ചിത്രമെന്ന് ജമാല്‍ വ്യക്തമാക്കിയിട്ടുണ്ട്.
മിലന് ജലീല്‍ ഈ വര്‍ഷം നിര്‍മിക്കാന്‍ പോകുന്ന രണ്ടാമത്തെ ചിത്രമാണിത്. ജയറാം- സിബി മലയില്‍ ഒന്നിക്കുന്ന ചിത്രമാണ് ആദ്യം ചെയ്യുക. അതിനു പിന്നാലെ മമ്മൂട്ടി ചിത്രവും.