twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജനുവരിയിലെത്തിയ സിനിമകളെക്കാള്‍ ഒരുപടി മുന്നിലെത്തിയത് ഫെബ്രുവരിയില്‍ ഹിറ്റായ ഈ സിനിമകളാണ്!

    |

    മലയാള സിനിമയ്ക്ക് അഭിമാനിക്കാം. ജനുവരിയില്‍ തിയറ്ററുകളിലേക്കെത്തിയ പല സിനിമകളും മികച്ച പ്രതികരണം കാഴ്ച വെച്ചങ്കില്‍ ഫെബ്രുവരിയിലെത്തിയത് അതിനെ കടത്തിവെട്ടുന്ന സിനിമകളായിരുന്നു. കൂടുതല്‍ സിനിമകളെത്തുമ്പോള്‍ ബോക്‌സ് ഓഫീസിലും അവ തമ്മില്‍ മത്സരമായിരിക്കും.

    എന്നാല്‍ സിനിമയെ കുറിച്ച് മികച്ച പ്രതികരണം കിട്ടിയിട്ടും ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ സിനിമകളുമുണ്ട്. അക്കൂട്ടത്തില്‍ ഫെബ്രുവരിയില്‍ റിലീസിനെത്തി ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തില്‍ മോശമില്ലാത്ത പ്രകടനം കാഴ്ച വെച്ച സിനിമകളിതാണ്...

    ഹേയ് ജൂഡ്

    ഹേയ് ജൂഡ്

    നിവിന്‍ പോളിയുടെ ഫീല്‍ ഗുഡ് സിനിമയെന്ന് വിലയിരുത്തുന്ന ഹേയ് ജൂഡ് ഫെബ്രുവരിയില്‍ ആദ്യം റിലീസിനെത്തിയ സിനിമയായിരുന്നു. ഫെബ്രുവരി 2 നായിരുന്നു സിനിമ റിലീസ് ചെയ്തത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമ നെഗറ്റീവ് റിവ്യൂസില്‍ തുടങ്ങിയെങ്കിലും പിന്നീട് നല്ല അഭിപ്രായമാവുകയായിരുന്നു. ബോക്‌സ് ഓഫീസില്‍ ആവറേജിന് മുകളിലാണ് സിനിമ.

    ആമി

    ആമി

    മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിച്ച ബയോപിക്കാണ് ആമി. മഞ്ജു വാര്യര്‍ നായികയായി അഭിനയിച്ച സിനിമ കമലായിരുന്നു സംവിധാനം ചെയ്തത്. പല പ്രതിസന്ധി ഘട്ടങ്ങളിലൂടെയായിരുന്നു സിനിമ തിയറ്ററുകളിലേക്ക് എത്തിയത് ബോക്‌സ് ഓഫീസിലും മോശമില്ലാത്ത പ്രകടനം തന്നെയാണ് ഇതുവരെ ആമിയ്ക്ക് കിട്ടിയിരിക്കുന്നത്.

    റോസപ്പൂ

    റോസപ്പൂ

    ബിജു മേനോന്റെ കോമഡി സിനിമകള്‍ പ്രതീക്ഷിച്ചവര്‍ക്ക്ായി തിയറ്ററുകളിലേക്ക് എത്തിയ സിനിമയാണ് റോസപ്പൂ. നീരജ് മാധവായിരുന്നു സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. വിനു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. ബോക്‌സ് ഓഫീസിലും മോശം പ്രകടനം തന്നെയായിരുന്നു.

    കളി

    കളി

    ആഗസ്റ്റ് സിനിമയുടെ ബാനറില്‍ തിരക്കഥാകൃത്തായ നജീം കോയ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് കളി. പുതുമുഖങ്ങളെ മുന്‍നിര്‍ത്തി റിലീസിനെത്തിയ സിനിമയ്ക്കും കാര്യമായ വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. ബോക്‌സ് ഓഫീസിലും ആവറേജിലും താഴെയാണ് സിനിമയുടെ സ്ഥാനം.

    ക്യാപ്റ്റന്‍

    ക്യാപ്റ്റന്‍

    ജയസൂര്യയുടെ 2018 ആദ്യത്തെ സിനിമയാണ് ക്യാപ്റ്റന്‍. വിപി സത്യന്‍ എന്ന ഫുട്‌ബോളറുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സ്‌പോര്‍ഡ്‌സ് ബയോപിക്കായിരുന്നു ക്യാപ്റ്റന്‍. ഇതുവരെ സിനിമയെ കുറിച്ച് ആരും മോശം അഭിപ്രായം പറഞ്ഞില്ലെന്നുള്ളതാണ് സിനിമയുടെ വിജയം. ഫെബ്രുവരിയിലെ സൂപ്പര്‍ ഹിറ്റ് അത് ക്യാപ്റ്റനാണ്.

    കല്യാണം

    കല്യാണം

    ഈ വര്‍ഷം ഇത് രണ്ടാമത്തെ താരപുത്രന്റെ അരങ്ങേറ്റമായിരുന്നു കല്യാണം എന്ന സിനിമയിലൂടെ നടന്നത്. മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷായിരുന്നു ചിത്രത്തില്‍ നായകനായി അഭിനയിച്ചത്. കഴിഞ്ഞ ആഴ്ച റിലീസിനെത്തിയ സിനിമയുടെ തുടക്കം മോശമില്ലെന്ന് പറയാം..

    ശ്രീദേവിയ്ക്ക് വേണ്ടി ബോളിവുഡിന് ഇതല്ലേ ചെയ്യാന്‍ പറ്റു! മകള്‍ ജാന്‍വിയും അത് തന്നെ ചെയ്തു....ശ്രീദേവിയ്ക്ക് വേണ്ടി ബോളിവുഡിന് ഇതല്ലേ ചെയ്യാന്‍ പറ്റു! മകള്‍ ജാന്‍വിയും അത് തന്നെ ചെയ്തു....

    ഒടിയനും കുഞ്ഞാലി മരക്കാര്‍ക്കും കടുത്ത വെല്ലുവിളി!കര്‍ണനെ നൈസ് ആയി ഒഴിവാക്കി കാളിയനുമായി പൃഥ്വിരാജ്!ഒടിയനും കുഞ്ഞാലി മരക്കാര്‍ക്കും കടുത്ത വെല്ലുവിളി!കര്‍ണനെ നൈസ് ആയി ഒഴിവാക്കി കാളിയനുമായി പൃഥ്വിരാജ്!

    താരരാജാക്കന്മാരില്ല, ഫഹദ്, ദുല്‍ഖര്‍, മഞ്ജു, പാര്‍വ്വതി! വനിതാ ഫിലിം അവാര്‍ഡ് നേടിയത് യുത്തന്മാര്‍..താരരാജാക്കന്മാരില്ല, ഫഹദ്, ദുല്‍ഖര്‍, മഞ്ജു, പാര്‍വ്വതി! വനിതാ ഫിലിം അവാര്‍ഡ് നേടിയത് യുത്തന്മാര്‍..

    English summary
    2018 February malayalam movies' box office report
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X