»   » ജയസൂര്യ ഹാങ് ഓവറില്‍

ജയസൂര്യ ഹാങ് ഓവറില്‍

Posted By:
Subscribe to Filmibeat Malayalam
Jayasurya
മോളിവുഡില്‍ തന്റെ വരവറിയിച്ച ഡാഡി കൂളിന് ശേഷം സംവിധായകന്‍ ആഷിഖ് അബു അടുത്ത ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടക്കുന്നു. മമ്മൂട്ടിയെ സൂപ്പര്‍ ഡാഡിയാക്കി കൈയ്യടി നേടിയ സംവിധായകന്‍ തന്റെ അടുത്ത സംരഭത്തില്‍ യുവനടന്‍മാരില്‍ ശ്രദ്ധേയനായ ജയസൂര്യയെയാണ് ഒപ്പം കൂട്ടുന്നത്.

ഡാഡി കൂളിന്റെ ഇംഗ്ലീഷ് ടൈറ്റില്‍ ക്ലിക്ക് ആയ പശ്ചാത്തലത്തില്‍ രണ്ടാം ചിത്രത്തിനും അത്തരമൊരു പേര് നല്‍കാന്‍ തന്നെയാണ് സംവിധായകന്‍ ഉദ്ദേശമെന്ന് തോന്നുന്നു. 2009ല്‍ ഹോളിവുഡില്‍ കോമഡി തരംഗം സൃഷ്ടിച്ച ഹാങ്ഓവര്‍ എന്ന സിനിമയ്ക്ക് അതേ പേരില്‍ മലയാള ഭാഷ്യം ചമയ്ക്കാനാണ് ആഷിഖ് അബു തീരുമാനിച്ചിരിയ്ക്കുന്നത്. വെള്ളമടിച്ച് കിറുങ്ങിയ നാല് ചെറുപ്പക്കാരുടെ കഥ പറയുന്ന ഹാങ്ഓവര്‍ ഈ വര്‍ഷത്തെ ഹോളിവുഡ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം കണ്ടെത്തിയിരുന്നു.

സുഹൃത്തുക്കളായ നാല് കൂട്ടുകാര്‍- അവരിലൊരാളുടെ വിവാഹത്തിന് രണ്ട് ദിവസം മുമ്പ് സുഹൃദ് സംഘം ഒരു വിനോദയാത്രയ്ക്ക് പോകുന്നതോടെയാണ് ഹാങ്ഓവര്‍ ആരംഭിയ്ക്കുന്നത്്. വിവാഹം ബാച്ചിലര്‍ ലൈഫിന്റെ അവസാനമാകുമെന്ന് അറിയാവുന്ന അവര്‍ യാത്ര അടിച്ചുപൊളിയ്ക്കാന്‍ പ്ലാനിടുന്നു. ആഘോഷം പെരുപ്പിയ്ക്കാന്‍ അവര്‍ കൂട്ടുപിടിയ്ക്കുന്നത് മദ്യത്തെയാണ്.

മദ്യത്തിലാറാടി ബോധം മറയുന്ന നാല്‍വര്‍ സംഘം രാത്രിയില്‍ പല അതിക്രമങ്ങളും ചെയ്ത് കൂട്ടുന്നു. പിറ്റേന്ന് രാവിലെ വെള്ളമടിയുടെ ഹാങ്ഓവറില്‍ എണീയ്ക്കുന്ന അവര്‍ക്ക് തലേന്ന് രാത്രി ചെയ്ത് കൂട്ടിയ കാര്യങ്ങളൊന്നും ഓര്‍മ്മയില്ല. അതിനിടെ കുടിച്ച് കൂത്താടിയ രാത്രിയില്‍ നാല്‍വര്‍ സംഘത്തില്‍ ഒരാളെ കാണാതാവുന്നു. പിറ്റേന്ന് കല്യാണപന്തലിലെത്തേണ്ട വരനാണ് കാണാതായതെന്നറിയുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാവുകയാണ്. ഹാങ്ഓവര്‍ തുടങ്ങുന്നത് ഇങ്ങനെയാണ്.

മലയാളത്തില്‍ ഒരു ഹിറ്റൊരുക്കാനുള്ള വകുപ്പെല്ലാം ഹോളിവുഡ് ഹാങ്ഓവറിലുണ്ടെന്ന കാര്യം മനസ്സിലാക്കി തന്നെയാണ് ആഷിഖ് ചിത്രം തിരഞ്ഞെടുത്തിരിയ്ക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam