»   » ശോഭനയുടെ അനന്തനാരായണിയ്ക്ക് ചോറൂണ്

ശോഭനയുടെ അനന്തനാരായണിയ്ക്ക് ചോറൂണ്

Posted By:
Subscribe to Filmibeat Malayalam
Shobhana and Daughter
നടി ശോഭന പെണ്‍കുഞ്ഞിന ദത്തെടുത്തു. ആറുമാസം പ്രായമുള്ള അനന്തനാരായണിയെന്ന് പേരിട്ട കുഞ്ഞിന് വ്യാഴാഴ്ച ഗുരൂവായൂറില്‍ ചോറൂണ് നടത്തി.

രാവിലെ പത്തരയോടെ അമ്മ ആനന്ദത്തിനൊപ്പം കണ്ണന്റെ സന്നിധിയിലെത്തിയ അനന്തനാരായണിയ്ക്ക് വെണ്ണകൊണ്ട് തുലാഭാരവും നടത്തി. കുഞ്ഞിന്റെ വകയായി കണ്ണന് വെള്ളി ഓടക്കുഴല്‍ വഴിപാടായി നല്‍കിയിട്ടുണ്ട്.

അടുത്തകാലത്താണ് അനന്തനാരായണിയെ ദത്തെടുത്തതാണെന്ന് സൂചനയുണ്ട്. ഗുരുവായൂര്‍ സ്വദേശിനിയും ശിഷ്യയുമായ ചിത്രാ നായര്‍, ശോഭനയ്ക്കും കുടുംബത്തിനുമൊപ്പമുണ്ടായിരുന്നു.

സജീവ സിനിമയില്‍നിന്നു വിട്ടുനില്‍ക്കുന്ന ശോഭന ഇപ്പോള്‍ നൃത്തരംഗത്താണു ശ്രദ്ധ ചെലുത്തുന്നത്.രാഹുല്‍ മെഹ്‌റ എന്ന ഒരു ബിസിനസുകാരനുമായി ശോഭന പ്രണയത്തിലാണെന്നും ഉടന്‍ വിവാഹമുണ്ടാകുമെന്നും കുറച്ചുനാള്‍ മുമ്പ് വാര്‍ത്തയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുണ്ടായെങ്കിലും ശോഭന ഇതേക്കുറിച്ചൊന്നും പ്രതികരിച്ചിരുന്നില്ല.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam