»   » ശ്വേതാ മേനോന് ഷൂട്ടിങിനിടെ പരിക്കേറ്റു

ശ്വേതാ മേനോന് ഷൂട്ടിങിനിടെ പരിക്കേറ്റു

Posted By:
Subscribe to Filmibeat Malayalam
Sweta Menon
സിനിമാ ഷൂട്ടിങിനിടെ നടി ശ്വേതാ മേനോന് പരിക്കേറ്റു. വിഎം വിനു സംവിധാനം ചെയ്യുന്ന പെണ്‍പട്ടണം എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ കത്തി കൊണ്ട് ശ്വേതയുടെ കൈയ്ക്ക് പരിക്കേറ്റത്.

തുടര്‍ന്ന് കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സംഘട്ടന രംഗം ചിത്രീകരിയ്ക്കുന്നതിനിടെ വലത് കൈക്കുഴയ്ക്ക് കുത്തേല്‍ക്കുകയായിരുന്നു.

കോഴിക്കോട് ബംഗ്ലാദേശ് കോളനിക്കു സമീപമാണ് ഷൂട്ടിംഗ് നടന്നത്. രഞ്ജിത്തിന്റെ കഥയെഴുതുന്ന പെണ്‍പട്ടണത്തിന് ടി എ റസാഖാണ് തിരക്കഥ രചിക്കുന്നത്. കൈലാഷാണ് നായകന്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam